25 വയസ് തികയാന്‍ 2 ദിവസം മാത്രം ബാക്കി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മിഷ അന്തരിച്ചു

Published : Apr 27, 2025, 09:51 PM IST
25 വയസ് തികയാന്‍ 2 ദിവസം മാത്രം ബാക്കി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മിഷ അന്തരിച്ചു

Synopsis

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മിഷ അഗർവാൾ 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പ് അന്തരിച്ചു. കുടുംബം സോഷ്യൽ മീഡിയയിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമല്ല.

ദില്ലി: ജനപ്രിയ ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലൂവെന്‍സര്‍ മിഷ അഗര്‍വാള്‍ അന്തരിച്ചു. 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് യുവ സോഷ്യല്‍ മീഡിയ താരം അന്തരിച്ചത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുടുംബം തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. “നിങ്ങൾ അവള്‍ക്കും അവളുടെ പ്രയത്നത്തിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ വലിയ നഷ്ടവുമായി ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്” എന്നാണ് പോസ്റ്റ് പറയുന്നത്. 

ജീവിത സംഭവങ്ങള്‍, ആനുകാലിക വിഷയങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഫിൽട്ടർ ചെയ്യാത്ത നർമ്മവുമായി വീഡിയോ ചെയ്യുക എന്നതായിരുന്നു മിഷയുടെ themishaagarwalshow എന്ന ഇന്‍സ്റ്റ പേജിന്‍റെ പ്രത്യേകത. ഈ വീഡിയോകള്‍ക്ക് മികച്ച കാഴ്ചക്കാരും ഉണ്ടായിരുന്നു. 

പെട്ടെന്നുള്ള ഇന്‍ഫ്ലൂവെന്‍സറുടെ മരണത്തില്‍ ആരാധകർ ഞെട്ടിയിരിക്കുകയാണ്. പലരും വാർത്തയുടെ ആധികാരികതയെ പോലും ചോദ്യം ചെയ്യുന്നുണ്ട്. കുടുംബത്തോടുള്ള പിന്തുണയും ചില ആരാധകർ പങ്കുവയ്ക്കുന്നഉണ്ട്. 

“ഇത് സത്യമല്ലെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു, കഴിവുള്ള ഒരു പെൺകുട്ടിയായിരുന്നു അവള്‍. കുടുംബത്തിന്‍റെ വേദന സങ്കൽപ്പിക്കാനാവാത്തതാണ്, അവരുടെ കുടുംബത്തിന് പ്രാർത്ഥനകൾ.” ഒരു ഫോളോവർ എഴുതി.

മിക്ക കമന്റുകളിലും പെട്ടെന്നുള്ള മരണത്തില്‍ അവിശ്വാസവും അതിന്‍റെ കാരണവും തേടുന്നുണ്ട്. മിഷ അഗര്‍വാളിന്‍റെ മരണം ആത്മഹത്യയാണോ എന്ന് ചിലര്‍ ആരായുന്നത് കാണാം. എന്നിരുന്നാലും അത് അവരുടെ കുടുംബത്തിന് വലിയൊരു നഷ്ടമാണെന്ന് കമന്‍റുകള്‍ വരുന്നുണ്ട്. ഇതേ പോസ്റ്റിന് അടിയില്‍ ചർച്ചയ്ക്കിടയിൽ മിഷയുടെ സഹോദരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മുക്ത, വളരെ പ്രയാസപ്പെട്ടാണ് കുടുംബം ഈ വാർത്ത അറിയിച്ചതെന്ന് വ്യക്തമാക്കി.

ഷിബാനി ബേദി, പരുൾ ഗുലാത്തി, നിസ്മാൻ, മൻമീത് കൗർ തുടങ്ങിയ സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റേര്‍സ് കമന്റുകളില്‍ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

എന്തായാലും മിഷയുടെ മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. മിഷ അഗർവാളിന്റെ പേജിന് 340,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഓർഗാനിക് ഹെയർ ഓയിലുകൾ വിൽക്കുന്ന അവരുടെ ഹെയർ-ഓയിൽ ബ്രാൻഡായ മിഷ് കോസ്‌മെറ്റിക്‌സിന്‍റെ  ഉടമ കൂടിയായിരുന്നു അവർ. അവരുടെ ചില റീലുകൾ 20 ദശലക്ഷത്തിലധികം കാഴ്‌ചകളിൽ എത്തിയിരുന്നു. ഡോട്ട് ആൻഡ് കീ, സൺഫീസ്റ്റ്, ഹാൽഡിറാംസ് തുടങ്ങി നിരവധി ബ്രാൻഡുകളുമായി മിഷ സഹകരിച്ചിട്ടുണ്ട്. 

'ഇത് എത്രമത്തെ കാമുകന്‍' ചോദ്യത്തിന് നല്‍കുന്ന ഉത്തരം വെളിപ്പെടുത്തി ശ്രുതി ഹാസന്‍

കേസരി 2നെ പ്രശംസിച്ച് ശശി തരൂർ,'പക്ഷെ അക്ഷയ് കുമാർ ഉപയോഗിക്കുന്ന വാക്കുകൾ സി ശങ്കരൻ നായർ ഉപയോഗിക്കില്ല'

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത