പൗര്‍ണമിത്തിങ്കള്‍ താരം വിഷ്ണു വിവാഹിതനായി

Web Desk   | Asianet News
Published : Aug 19, 2021, 08:50 AM IST
പൗര്‍ണമിത്തിങ്കള്‍ താരം വിഷ്ണു വിവാഹിതനായി

Synopsis

വിഷ്ണുവിന്റെ സഹോദരിമാരാണ് വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നത്. വളരെ കുറച്ച് അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു.

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പൗര്‍ണമിത്തിങ്കള്‍ സീരിയൽ താരം വിഷ്ണു വി നായര്‍ വിവാഹിതനായി. ചങ്ങാനാശേരി സ്വദേശിനിയായ കാവ്യ ജി നായരാണ് വധു. പ്രേക്ഷക പ്രിയം നേടിയ പൗര്‍ണമിത്തിങ്കള്‍ പരമ്പരയില്‍ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് വിഷ്ണു നായര്‍. കഴിഞ്ഞദിവസം സ്വന്തം നാടായ ചങ്ങാനാശേരിയില്‍ കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു താരത്തിന്റെ വിവാഹം. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. അതുപോലെതന്നെ അധികം ക്ഷണങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹവും.

വിഷ്ണുവിന്റെ സഹോദരിമാരാണ് വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നത്. വളരെ കുറച്ച് അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു. കൂടാതെ വിവാഹത്തിന് എത്തുന്നവരോടെല്ലാംതന്നെ വാക്‌സിന്‍ സ്വീകരിക്കാനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാനും വിഷ്ണു പറഞ്ഞിരുന്നു.

ആനന്ദഭൈരവി എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് വിഷ്ണു മലയാളികളിലേക്ക് എത്തുന്നത്. തുടര്‍ന്ന് പൗര്‍ണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയര്‍ ബ്രേക്കായി. വലിയ ആരാധകരെയാണ് പൗര്‍ണമിത്തിങ്കളിലെ പ്രേമിലൂടെ വിഷ്ണു സ്വന്തമാക്കിയത്. മനസ്സിനക്കരെ എന്ന പരമ്പരയിലാണ് വിഷ്ണു ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പര ഉടനെതന്നെ ടെലികാസ്റ്റ് ചെയ്യുമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഇതെല്ലാം നിന്റെ പ്രശ്നം'; സാധനങ്ങൾ അടിച്ച് പൊട്ടിച്ച് ശ്രീനിഷ്, ഇറങ്ങി പോയി പേളി ! വീഡിയോയ്ക്ക് പിന്നിൽ..
ഹാഷിർ ​ഗ്യാങ്ങിലെ 5-ാമൻ, കുടുംബ പ്രാരാബ്‌ദം കാരണം പ്രവാസിയായി; വാഴ 2 കണ്ട് കണ്ണും മനവും നിറഞ്ഞ് ആകാശ്