പുത്തൻ ലംബോർഗിനി സ്വന്തമാക്കി പ്രിയതാരം; വില കേട്ട് അമ്പരന്ന് ആരാധകർ

Web Desk   | Asianet News
Published : Mar 29, 2021, 02:07 PM ISTUpdated : Mar 29, 2021, 02:11 PM IST
പുത്തൻ ലംബോർഗിനി സ്വന്തമാക്കി പ്രിയതാരം; വില കേട്ട് അമ്പരന്ന് ആരാധകർ

Synopsis

ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ മുമ്പനായ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്

തെന്നിന്ത്യൻ താരമാണെങ്കിലും ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ബോളിവുഡ് പ്രേക്ഷകരുടെ അടക്കം പ്രിയം നേടിയ പ്രഭാസിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ, താരത്തിന്റെ വീട്ടിലെ വിലകൂടിയ പുതിയ അംഗത്തെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ മുമ്പനായ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച് നിറമുള്ള കാർ സൂപ്പർ ഹിറ്റായി ആരാധകർക്കിടയിൽ ഓടുകയാണ്. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്‍റഡോര്‍. 2011ലെ ജനീവ മോട്ടോർ ഷോയിലാണ് എൽ പി 70–4 കൂപ്പെ ആയി അവെന്റഡോർ ആദ്യം എത്തുന്നത്. കാറിനു കരുത്തേകിയിരുന്നത് 6.5 ലീറ്റർ, വി 12 എൻജിനാണ്. 700 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന ഈ എൻജിനു കൂട്ടാവട്ടെ ഏഴു സ്പീഡ് ഓട്ടമേറ്റഡ് സിംഗിൾ ക്ലച് ഗീയർബോക്സായിരുന്നു. പിന്നീട് എസ്, സൂപ്പർ വെലോസ്(എസ് വി), എസ് വി ജെ പതിപ്പുകൾ അവതരിപ്പിച്ചു ലംബോർഗ്നി അവെന്റഡോർ ശ്രേണി വിപുലീകരിച്ചു. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍  വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി