Actor Childhood Photos : ഇവരെ മനസ്സിലായോ ? അനുജത്തിക്കുട്ടിക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം

Published : Mar 26, 2022, 05:15 PM IST
Actor Childhood Photos : ഇവരെ മനസ്സിലായോ ? അനുജത്തിക്കുട്ടിക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം

Synopsis

ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ.

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെയും അനുജത്തിയുടെയും കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ(Pranav Mohanlal). 

സഹോദരി വിസ്മയയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പ്രണവ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ക്യൂട്ട് ബേബീസ് എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സുചിത്ര മോഹൻലാലിനൊപ്പമുള്ള മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്. 

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളുകൂടിയാണ് പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്. 

അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. നിലവിൽ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസിന്റെയും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Read Also: Hridayam Remake : പ്രണവിന്റെ 'ഹൃദയം' ബോളിവുഡിലേക്ക്; ഒപ്പം തമിഴിലും തെലുങ്കിലും റീമേക്ക്

രുത്തീ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടൻ വിനായകൻ(Vinayakan) ക്ഷമാപണം നടത്തിയതിൽ പ്രതികരണവുമായി ഡോ. എസ്. ശാരദക്കുട്ടി(Saradakutty). തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി കുറിച്ചു. 

ശാരദക്കുട്ടിയുടെ വാക്കുകൾ

മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി , ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ  ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഏത് ലോകത്താ ? ഡാഡി താടി എടുത്തത് അറിഞ്ഞോ?'; ഒരിടവേളയ്ക്ക് ശേഷം ​വീണ്ടും പ്രണവ് മോഹൻലാൽ
'ഹാപ്പി ജേർണി, പക്ഷേ കാശ് ?'; ദില്ലിയിലേക്കെന്ന് പറഞ്ഞതെ ഓർമയുള്ളു ബാദുഷയ്ക്ക് ട്രോൾ പൂരം