'മൂളിപ്പാട്ടും കിന്നാര പശുക്കുട്ടിയും' : വൈറലായി പ്രവീണയുടെ പാട്ട്

By Web TeamFirst Published May 22, 2021, 9:46 PM IST
Highlights

ഇന്റര്‍വ്യൂകളിലെത്തുമ്പോള്‍ രണ്ടുവരി പാടാന്‍ മറക്കാത്ത താരങ്ങളിലൊരാളാണ് പ്രവീണ. പണ്ടുതന്നെ പാട്ട് പഠിച്ചിട്ടുള്ള പ്രവീണയുടെ പുതിയ മൂളിപ്പാട്ടാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രുപാട് കാലമായി മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി തിളങ്ങുന്ന താരമാണ് പ്രവീണ. ദൂരദര്‍ശനിലെ മ്യൂസിക് പ്രോഗ്രാമില്‍ അവതാരകയായെത്തിയ താരം, നടിയും സഹനടിയുമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കളിയൂഞ്ഞാല്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമായാണ് പ്രവീണ സിനിമയിലേക്കെത്തുന്നത്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന കാലത്തുതന്നെയാണ് പ്രവീണ മിനി സ്‌ക്രീനിലേക്കെത്തുന്നതും. പ്രവീണ അഭിനയിച്ച മേഘം, മൗനം, സ്വപ്‌നം തുടങ്ങിയ പരമ്പരകളെല്ലാം തന്നെ എക്കാലത്തേയും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചവയാണ്. ഒരുപാട് മലയാളം മെഗാ സീരിയലുകളുടെ ഭാഗമായ പ്രവീണ, തമിഴിലും നിറസാനിദ്ധ്യമാണിപ്പോള്‍.

ഇന്റര്‍വ്യൂകളിലെത്തുമ്പോള്‍ രണ്ടുവരി പാടാന്‍ മറക്കാത്ത താരങ്ങളിലൊരാളാണ് പ്രവീണ. പണ്ടുതന്നെ പാട്ട് പഠിച്ചിട്ടുള്ള പ്രവീണയുടെ പുതിയ മൂളിപ്പാട്ടാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായ ധനം എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ചിത്ര പാടി മനോഹരമാക്കിയ പാട്ട് പ്രവീണയും ഭംഗിയായിത്തന്നെ ആലപിച്ചെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

''ഒരു വളര്‍ത്തുമൃഗം ഉണ്ടാകുന്നതുവരെ ആരും സ്വയം കണ്ടെത്തുന്നില്ല. അതുപോലെ ഒരു മൃഗത്തോട് ദയ കാണിക്കുമ്പോള്‍ മനുഷ്യന് ഒന്നും നഷ്ടപ്പെടുന്നുമില്ല'' എന്ന കുറിപ്പോടുകൂടെയാണ് തന്റെ പശുക്കുട്ടിയോട് കിന്നരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പാട്ടിനുശേഷം ചക്കരേയെന്നുവിളിച്ചാണ് പശുക്കുട്ടിയോടുള്ള സ്‌നേഹം പ്രവീണ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പ്രവീണയുടെ പാട്ടിനും, മൃഗസ്‌നേഹത്തിനുമെല്ലാം ആശംസകളുമായെത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!