വീട്ടിലെത്തിയ പൃഥ്വിയെ സ്വീകരിച്ച് അല്ലി; ഇതാണ് 'വെൽക്കം കമ്മിറ്റി'യെന്ന് താരം, ക്യൂട്ടെന്ന് ആരാധകർ

Web Desk   | Asianet News
Published : Dec 04, 2020, 09:44 PM IST
വീട്ടിലെത്തിയ പൃഥ്വിയെ സ്വീകരിച്ച് അല്ലി; ഇതാണ് 'വെൽക്കം കമ്മിറ്റി'യെന്ന് താരം, ക്യൂട്ടെന്ന് ആരാധകർ

Synopsis

കോൾഡ് കേസിന്റെ ലൊക്കേഷനിൽ നിന്നും വീട്ടിലെത്തിയ തന്റെ ഡാഡയെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. 

ചിത്രം വരച്ചും കൊവിഡ് ബുള്ളറ്റിൻ ഇറക്കിയും ലോക്ക്ഡൗൺ ആഘോഷമാക്കുകയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലി. മകളുടെ വിശേഷങ്ങൾ പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രമാണ് താരം പങ്കുവയ്ക്കുന്നത്. 

കോൾഡ് കേസിന്റെ ലൊക്കേഷനിൽ നിന്നും വീട്ടിലെത്തിയ തന്റെ ഡാഡയെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. അല്ലിയെ കൂടാതെ വീട്ടിലെ പ്രിയപ്പെട്ട പട്ടിക്കുട്ടിയുമുണ്ട്. “സ്വീകരണ കമ്മിറ്റി. വീട്ടിൽ തിരിച്ചെത്തി,” എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്. സുപ്രിയയാണ് ചിത്രം പകർത്തിയത്.

കഴിഞ്ഞദിവസം അല്ലി സാന്റാ ക്ലോസിനെഴുതിയ ഒരു കത്ത് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു. “പ്രിയപ്പെട്ട സാന്റ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലി,” എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്