140 കിലോ വെയ്റ്റ്‌ലിഫ്റ്റുമായി പ്രിയതാരം; വീഡിയോ വൈറൽ

Web Desk   | Asianet News
Published : Mar 13, 2021, 04:30 PM IST
140 കിലോ വെയ്റ്റ്‌ലിഫ്റ്റുമായി പ്രിയതാരം; വീഡിയോ വൈറൽ

Synopsis

ഫിറ്റ്നസ് ഫ്രീക്കരായ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്.

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ഫിറ്റ്നസ് ഫ്രീക്കരായ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

140 കിലോ ഭാരമാണ് പൃഥ്വിരാജ് എടുത്തുയർത്തുന്നത്. മൂന്നു തവണയായി അത് ആവർത്തിക്കുന്നുമുണ്ട്. വീട്ടിൽ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുൻപും ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി