കാത്തിരുന്ന 'രാജകുമാരി' എത്തി; അമ്മയായ സന്തോഷത്തിൽ ഭാമ

Web Desk   | Asianet News
Published : Mar 12, 2021, 02:16 PM IST
കാത്തിരുന്ന 'രാജകുമാരി' എത്തി; അമ്മയായ സന്തോഷത്തിൽ ഭാമ

Synopsis

ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ലയാളത്തിന്റെ പ്രിയനടി ഭാമയ്ക്കും ഭർത്താവ് അരുണിനും പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. വിവരം പുറത്ത് വന്നതോടെ ഭാമയ്ക്കും കുടുംബത്തിനും ആശംസകളുമായി പ്രിയപ്പെട്ടവര്‍ രംഗത്തെത്തി.

ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത് കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

PREV
click me!

Recommended Stories

'നമ്മൾക്ക് നാം തന്നെയല്ലേ..'; വേദനയിൽ ആശ്വാസമായി രേണു സുധിയെ നെഞ്ചോട് ചേർത്ത് 'പട്ടായ ഗേൾസ്'
'എനിക്കൊരു നിലവാരമില്ലേ ? എന്നാലും എന്താ ഈ സനാതന ചൈതന്യം'?; ലക്ഷ്മി പ്രിയയെ പരിഹസിച്ച് ഭാ​ഗ്യലക്ഷ്മി