രണ്ടു തലമുറകള്‍ക്കൊപ്പം എവര്‍ഗ്രീനായി മമ്മൂട്ടി; ഇനി അല്ലിക്കൊപ്പമുള്ള ചിത്രം വേണമെന്ന് സുപ്രിയ !

Web Desk   | Asianet News
Published : Feb 25, 2021, 09:28 AM ISTUpdated : Feb 25, 2021, 09:32 AM IST
രണ്ടു തലമുറകള്‍ക്കൊപ്പം എവര്‍ഗ്രീനായി മമ്മൂട്ടി; ഇനി അല്ലിക്കൊപ്പമുള്ള ചിത്രം വേണമെന്ന് സുപ്രിയ !

Synopsis

‘മമ്മൂക്ക അന്നും ഇത് പോലെ തന്നെയിരിക്കും’ എന്ന  ആരാധകന്റെ കമന്റിന്, ‘അതിലെന്ത്‌ സംശയം?’ എന്നായിരുന്നു സുപ്രിയ മറുപടി നല്‍കിയത്.

സിനിമാ താരങ്ങളുടെ പഴയ കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ മുൻകാല ചിത്രങ്ങൾ. അത്തരത്തിലൊരു ഫോട്ടാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം. നടന്‍ സുകുമാരനൊപ്പമുള്ള ഒരു മുന്‍കാല ചിത്രവും പൃഥ്വിരാജിനൊപ്പമുള്ള മറ്റൊരു ചിത്രവുമാണിത്. ഇരുചിത്രങ്ങളിലും ഗ്ലാമര്‍ ഒട്ടും കുറയാത്ത മമ്മൂട്ടിയെയും കാണാം. 

പൃഥ്വിരാജാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജും കുടുംബവും  അമ്മ മല്ലികയും ഷെയര്‍ ചെയ്തതോടെ ആരാധകര്‍ ഇത് ഏറ്റെടുത്തു. ‘തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി… God Bless…’ എന്നാണ് മല്ലിക കുറിച്ചത്. 

പൃഥ്വി ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ സ്നേഹമറിയിച്ചപ്പോള്‍, ‘ഇത് പോലെ അല്ലിക്കൊപ്പം ഒരു ചിത്രം വേണം’ എന്നായിരുന്നു സുപ്രിയയുടെ ആവശ്യം. ‘മമ്മൂക്ക അന്നും ഇത് പോലെ തന്നെയിരിക്കും’ എന്ന  ആരാധകന്റെ കമന്റിന്, ‘അതിലെന്ത്‌ സംശയം?’ എന്നായിരുന്നു സുപ്രിയ മറുപടി നല്‍കിയത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് മമ്മൂട്ടി ഇപ്പോള്‍. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ​സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

PREV
click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ