'അല്ല, ഇത്രയും എളുപ്പമായിരുന്നില്ല ലൂസിഫറിന്റെ സംവിധാനം'; ടിക്ക് ടോക്കിലെ 'മേക്കിംഗ് വീഡിയോ' പങ്കുവച്ച് പൃഥ്വിരാജ്

Published : May 27, 2019, 11:41 AM IST
'അല്ല, ഇത്രയും എളുപ്പമായിരുന്നില്ല ലൂസിഫറിന്റെ സംവിധാനം'; ടിക്ക് ടോക്കിലെ 'മേക്കിംഗ് വീഡിയോ' പങ്കുവച്ച് പൃഥ്വിരാജ്

Synopsis

സംവിധാനത്തിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രത്തെയും അവതരിപ്പിച്ച പൃഥ്വി ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെ ആയിരുന്നിരിക്കാം എന്നതിന്റെ രസകരമായ ആവിഷ്‌കാരമാണ് ടിക്ക് ടോക്കില്‍ വൈറലായ ഈ വീഡിയോ.  

ഏതൊരു നവാഗത സംവിധായകനും മോഹിക്കുന്ന വിജയമാണ് 'ലൂസിഫര്‍' പൃഥ്വിരാജിന് നല്‍കിയത്. ഒരു മലയാളചിത്രം 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുക എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. അത്തരത്തില്‍ ഒരു സീക്വലിന് സാധ്യതയുള്ള പ്ലോട്ടാണ് ചിത്രത്തിന്റേത് എന്നല്ലാതെ ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് പൃഥ്വി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ആരാധകര്‍ ഒരുക്കിയ ഒരു ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.

സംവിധാനത്തിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രത്തെയും അവതരിപ്പിച്ച പൃഥ്വി ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെ ആയിരുന്നിരിക്കാം എന്നതിന്റെ രസകരമായ ആവിഷ്‌കാരമാണ് ടിക്ക് ടോക്കില്‍ വൈറലായ ഈ വീഡിയോ. ക്യാമറാമാന് വേഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന പൃഥ്വി തന്റെ ഷോട്ട് ആവുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എടുത്തുചാടുന്നതും കാണാം. 'ഇത്രയും എളുപ്പമായിരുന്നോ ലൂസിഫറിന്റെ ചിത്രീകരണം?' എന്ന ചോദ്യവുമായാണ് ആരാധകര്‍ ഈ വീഡിയോ ട്വിറ്ററില്‍ പൃഥ്വിയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്തത്. അതിന് മറുപടി നല്‍കിക്കൊണ്ടാണ് വീഡിയോ പൃഥ്വി തന്റെ ട്വിറ്റര്‍ ടൈംലൈനില്‍ ഇട്ടിരിക്കുന്നത്. 'ഇത്രയും എളുപ്പമായിരുന്നില്ല. പക്ഷേ ഇത്രത്തോളം രസമുള്ളതായിരുന്നു' എന്നാണ് പൃഥ്വിയുടെ പ്രതികരണം.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി