ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ; മാലദ്വീപിലെ അവധിയാഘോഷത്തിന്‍റെ വീഡിയോ

Published : May 09, 2023, 04:32 PM ISTUpdated : May 09, 2023, 11:36 PM IST
ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ; മാലദ്വീപിലെ അവധിയാഘോഷത്തിന്‍റെ വീഡിയോ

Synopsis

മാലദ്വീപിലെ അവധി ആഘോഷത്തിന്‍റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ ആണ് യുവ നടി പങ്കുവച്ചിരിക്കുന്നത്. 

ഒരു അഡാർ ലവ് ചിത്രത്തിലെ കണ്ണിറിക്കലിലൂടെ ലോക ശ്രദ്ധ നേടിയ യുവ നടിയാണ് പ്രിയ വാര്യർ. മലയാളത്തിന്‍റെ അതിരുകൾക്ക് അപ്പുറത്തേക്ക് പറന്ന പ്രിയ വാര്യർ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലും സജീവ സാന്നിധ്യമായി മാറുകയാണ്. തിരക്കുള്ള സിനിമാ ദിനങ്ങൾക്കിടയിൽ കിട്ടിയ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിലടക്കം സജീവമാകാറുമുണ്ട്. ഇപ്പോഴിതാ മാലദ്വീപിൽ അവധി ആഘോഷിക്കുന്നതിന്‍റെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ വാര്യർ . മാലദ്വീപിലെ അവധി ആഘോഷത്തിന്‍റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ ആണ് യുവ നടി പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കാണാം
 

അതേസമയം എസ് സുരേഷ്ബാബുവിന്റെ രചനയിൽ  വി കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന 'ലൈവ്' എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ ആകർഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'.  മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.

വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു; 'ലൈവ്' ടീസര്‍ പുറത്തിറങ്ങി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത