ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം; സംവിധായകന്‍ എംഎ നിഷാദ്

Published : May 08, 2023, 12:59 PM ISTUpdated : May 08, 2023, 01:16 PM IST
ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും  പുറത്ത് വിടണം; സംവിധായകന്‍ എംഎ നിഷാദ്

Synopsis

ടിനി ടോമിന്‍റെ വെളിപ്പടുത്തലുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്  സംവിധായകന്‍ എംഎ നിഷാദ്

തിരുവനന്തപുരം: മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയരുന്നത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ സിനിമയിലെ ലഹരിയ്ക്കെതിരെ നടന്‍ ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു. 

മലയാള സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറയുന്നത്.ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി", എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍.  കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

എന്നാല്‍ ടിനി ടോമിന്‍റെ വെളിപ്പടുത്തലുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്  സംവിധായകന്‍ എംഎ നിഷാദ്.  ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി ഇതെല്ലാം വിളിച്ച് പറഞ്ഞത്.  ടിനി പറഞ്ഞ പേരുകളും തെളിവുകളും  പുറത്ത് വിടണം എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ എംഎ നിഷാദ് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളെ,നമ്മൾ ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകൾ പുറത്ത് വിടാൻ #comeontinitom  എന്ന ഹാഷ് ടാഗ് കാമ്പെയിനിന് തുടക്കമിടാം. ടിനി ടോം എന്ന നടൻ,കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൽ പറഞ്ഞത് ശരിയാണെന്ന
ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്.

ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും  പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം.
വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോൺ ടിനി. കമോൺ

ഈ വിഷയത്തില്‍ നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയുടെ ഭാഗം അടക്കമാണ് എംഎ നിഷാദ് ഈ കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. 

കുരങ്ങ് പാവയില്‍ നിന്ന് നരേന്ദ്ര ഷെട്ടിയുടെ ബിജിഎം വന്ന വഴി; ഷാജി കൈലാസ് പറയുന്നു

'എല്ലാവരുടെയും പ്രിയപ്പെട്ട ഭായി, മൊയ്തീന്‍ ഭായി': 'ലാല്‍ സലാം' രജനിയുടെ ഫസ്റ്റ് ലുക്ക് എത്തി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത