'മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്'

Published : Apr 30, 2023, 09:11 AM IST
'മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്'

Synopsis

അൺറാപ്പ്ഡ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര തനിക്ക് കുട്ടി പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് എന്ന് കാര്യം പറയുന്നുണ്ട്. 

ന്യൂയോര്‍ക്ക്: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി സാന്നിധ്യമായ നടിയാണ് പ്രിയങ്ക. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റാഡലി'ല്‍ എന്ന സീരിസ് ഏപ്രില്‍ 28നാണ് ആമസോണ്‍ പ്രൈംമില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. മികച്ച അഭിപ്രായമാണ് ഈ സീരിസിന് ലഭിക്കുന്നത്. അതേ സമയം കുറച്ച് വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. 

അൺറാപ്പ്ഡ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര തനിക്ക് കുട്ടി പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് എന്ന് കാര്യം പറയുന്നുണ്ട്. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത് മാലതി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്.  എന്നാല്‍ വാടക ഗര്‍ഭപാത്രത്തിന് വേണ്ടി തന്‍റെ മുപ്പതാം വയസില്‍ തന്നെ അണ്ഡം ശീതികരിച്ചുവെന്ന് പ്രിയങ്ക പറയുന്നു. അതിന്‍റെ വിവിധ സ്റ്റെപ്പുകളില്‍ അനുഭവിച്ച പ്രയാസങ്ങള്‍ പ്രിയങ്ക പോഡ്കാസ്റ്റില്‍ തുറന്നു പറഞ്ഞു. 

ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എ​ഗ് ഫ്രീസിം​ഗ് ചെയ്യുന്നത്. അന്ന് ഞാന്‍ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു . അണ്ഡം ശീതികരിക്കുന്നതിന്‍റെ ഘട്ടങ്ങൾ വളരെ കഠിനമായിരുന്നു. ഒരു മാസത്തോളം ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ മാനസികമായി ബുദ്ധിമുട്ടായിരുന്നു. ഇത് ജോലിയെ ബാധിക്കാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസകരമായിരുന്നു - പ്രിയങ്ക പറയുന്നു. 

എങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ, സിം​ഗിളായ സ്ത്രീകൾ, കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്തവർ തുടങ്ങിയവർക്ക് അണ്ഡം ശീതികരണം മികച്ചൊരു അവസരമാണെന്ന് പ്രിയങ്ക ഉറപ്പിച്ച് പറയുന്നു. തന്റെ തീരുമാനത്തിന് മുമ്പ് ഡോക്ടർ കൂടിയായ അമ്മയോടും മറ്റൊരു സുഹൃത്തിനോടും വിശദമായി സംസാരിച്ചിരുന്നു. അതിനാല്‍ ഇതിനെ ആശങ്കകള്‍ ഒഴിഞ്ഞു. എന്‍റെ കുഞ്ഞിന് പിതാവാകണമെന്ന് കരുതുന്ന ഒരാളെ എപ്പോ കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു കാര്യം ആലോചിച്ചതെന്നും പ്രിയങ്ക പറയുന്നു. 

'ഈ പ്രായത്തിലും ഇതെങ്ങനെ?'; നാല്‍പത്തിയൊമ്പതുകാരിയായ ബോളിവുഡ് താരത്തിന് കയ്യടി...

കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും


 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി