Samantha dance rehearsal : 'പുഷ്‍പ'യിലെ നൃത്തരംഗത്തിനായി സാമന്തയുടെ റിഹേഴ്സല്‍: വീഡിയോ

Published : Jan 06, 2022, 05:40 PM IST
Samantha dance rehearsal : 'പുഷ്‍പ'യിലെ നൃത്തരംഗത്തിനായി സാമന്തയുടെ റിഹേഴ്സല്‍: വീഡിയോ

Synopsis

ഈ നൃത്തരംഗത്തിനു മാത്രമായി ഒന്നര കോടിയാണ് സാമന്ത വാങ്ങയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

അല്ലു അര്‍ജുനും (Allu Arjun) ഫഹദ് ഫാസിലും (Fahadh Faasil) നായക, പ്രതിനായകന്മാരായെത്തിയ 'പുഷ്‍പ'യില്‍ (Pushpa) രശ്‍മിക മന്ദാനയാണ് നായിക. എന്നാല്‍ ചിത്രത്തിലെ ആകര്‍ഷണീയതകളിലൊന്ന് സാമന്ത (Samantha) എത്തിയ ഒരു ഗാനനൃത്തരംഗമായിരുന്നു. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തില്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത്. 'ഓ ആണ്ടവാ' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് 6 കോടിയിലേറെ കാഴ്ചകളാണ് ലഭിച്ചത്. ഇപ്പോഴിതാ ഹിറ്റ് നമ്പറിനുവേണ്ടി താന്‍ നടത്തിയ പരിശീലനത്തിന്‍റെ ലഘുവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത പുഷ്‍പയുടെ ഒടിടി റിലീസ് നാളെയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെ രാത്രി 8ന് ചിത്രം എത്തും. ഹിന്ദി പതിപ്പിന് ഇപ്പോള്‍ റിലീസ് ഇല്ല. കൗതുകകരമായ വസ്‍തുത ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ഇന്ന് യുഎസ് റിലീസ് ആണ് എന്നതാണ്. നൂറിലേറെ തിയറ്ററുകളിലാണ് യുഎസില്‍ പുഷ്‍പ ഹിന്ദി പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടിയിലേറെ നേടിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ആദ്യഭാഗമാണ് പ്രദര്‍ശനത്തിനെത്തിയത്. രണ്ടാംഭാഗത്തിന്‍റെ റിലീസ് ഈ വര്‍ഷം ഉണ്ടാവും. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത