റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഗായകന്‍

Published : Jul 23, 2024, 11:47 AM ISTUpdated : Jul 23, 2024, 11:53 AM IST
റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഗായകന്‍

Synopsis

തർക്കത്തെത്തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് റാഹത്ത് അഹമ്മദിനെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ റാഹത്തും അഹമ്മദും പരസ്പരം കേസുകൾ ഫയൽ ചെയ്തിരുന്നു. 

ദുബായ്: പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ തിങ്കളാഴ്ച ഇത്തരം റിപ്പോർട്ടുകൾ "വ്യാജം" എന്ന് വിശേഷിപ്പിച്ച് ഗായകന്‍ തന്നെ രംഗത്ത് എത്തി. മുൻ മാനേജർ സൽമാൻ അഹമ്മദിന്‍റെ  പരാതിയിൽ ഗായകനെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ജിയോ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റാഹത്ത് ഫത്തേ അലി ഖാൻ പറഞ്ഞു.

 

റാഹത്തിന്റെ മുന്‍ മാനേജര്‍ അദ്ദേഹത്തിനെതിരെ ദുബായ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. തർക്കത്തെത്തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് റാഹത്ത് അഹമ്മദിനെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ റാഹത്തും അഹമ്മദും പരസ്പരം കേസുകൾ ഫയൽ ചെയ്തിരുന്നു. വീഡിയോയിൽ  “ഞാൻ പാട്ടുകൾ റെക്കോർഡുചെയ്യാൻ ദുബായിലാണ്. എന്‍റെ പാട്ടുകൾ എല്ലാം നന്നായി തന്നെ റെക്കോഡ് ചെയ്തു. വ്യാജ വാർത്തകൾ ശ്രദ്ധിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എന്‍റെ പ്രേക്ഷകരാണ് എന്‍റെ ശക്തി.” എന്നാണ്  റാഹത് ഫത്തേ അലി ഖാന്‍ പറയുന്നത്. 

ഈ വർഷം ആദ്യം  റാഹത് ഫത്തേ അലി ഖാന്‍ മറ്റൊരു വിവാദത്തിൽ കുടുങ്ങിയിരുന്നു. ഒരു വൈറൽ വീഡിയോയില്‍  തന്‍റെ ശിഷ്യനാണെന്ന് അവകാശപ്പെട്ട ഒരാളെ ഷൂ ഉപയോഗിച്ച് ക്രൂരമായി ഗായകന്‍ മർദ്ദിക്കുന്നതായി കാണപ്പെട്ടിരുന്നു. അടികൊള്ളുന്നയാളെ രക്ഷിക്കാന്‍ ചിലർ റാഹത് ഫത്തേ അലി ഖാനെ പിടിച്ചുമാറ്റാന്‍ നോക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതേ ശിഷ്യനൊപ്പം വീഡിയോ ചെയ്ത് പ്രശ്നം പരിഹരിച്ചെന്ന് റാഹത് ഫത്തേ അലി ഖാന്‍ പറഞ്ഞു. 

പുതിയ ജോലിയിലേക്ക്; പൊലീസിലേക്കല്ല, പക്ഷെ സര്‍ക്കാര്‍ സര്‍വീസിലേക്ക്: അപ്സര

'കിടപ്പറ രംഗം കാണിച്ചു': ബിഗ് ബോസ് അണിയറക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര ഭരണകക്ഷി ശിവസേന
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത