പാകിസ്ഥാൻ നടനുമായി പ്രണയത്തില്‍; മൂന്നാം വിവാഹം ഉടനെന്ന് രാഖി സാവന്ത്

Published : Jan 30, 2025, 09:16 AM IST
പാകിസ്ഥാൻ നടനുമായി പ്രണയത്തില്‍; മൂന്നാം വിവാഹം ഉടനെന്ന് രാഖി സാവന്ത്

Synopsis

പാകിസ്ഥാൻ നടനും പോലീസ് ഓഫീസറുമായ ഡോഡി ഖാനുമായി പ്രണയത്തിലാണെന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. 

മുംബൈ: പാകിസ്ഥാൻ നടനും പോലീസ് ഓഫീസറുമായ ഡോഡി ഖാനുമായി താൻ പ്രണയത്തിലാണെന്ന് രാഖി സാവന്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം നടി ഉടന്‍ തന്നെ പാക് താരത്തെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രാഖി സ്ഥിരീകരിച്ചിട്ടുണ്ട്. 

"അവൻ എന്‍റെ സ്നേഹമാണ്, ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, അവൻ പാകിസ്ഥാനിൽ നിന്നാണ്, ഞാൻ ഇന്ത്യയിൽ നിന്നാണ്, അതിനാൽ ഞങ്ങൾ പ്രണയവിവാഹം നടത്തും" രാഖി സാവന്ത് ന്യൂസ് 18 നോട് പറഞ്ഞു.

രാഖി സാവന്തിന്‍റെ പ്രണയവും വിവാഹവും എപ്പോഴും ബോളിവുഡിലെ ഗോസിപ്പ് വിഷയമാണ്. ന്യൂസ് 18നോട് പുതിയ വിവാഹം സംബന്ധിച്ച് പ്രതികരിച്ച രാഖി സാവന്ത് തന്‍റെ മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ ആക്ഷേപിക്കുകയും തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ആദില്‍ എന്ന് ആരോപിക്കുകയും ചെയ്തു.

"ആദിൽ എന്‍റെ പുതിയ ബന്ധത്തിലും വിവാഹത്തിൽ അസൂയപ്പെടുകയാണ്, അതിനാൽ അയാൾക്ക് മോശം പ്രചരണവും എന്‍റെ പേരിൽ നിന്ന് തെറ്റായ പ്രചാരണവും വേണം. അയാള്‍ക്ക് ഇതിന്‍റെ പേരില്‍ ഒരു പബ്ലിസിറ്റി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല," രാഖി പറഞ്ഞു.

രാഖി സാവന്ത് മുമ്പ് ആദിൽ ഖാൻ ദുറാനിയെ വിവാഹം കഴിച്ചിരുന്നു. ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ഇയാള്‍ വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 2023-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. 

2023 ഫെബ്രുവരി 7 ന് ആദിൽ അറസ്റ്റിലായി. അഞ്ച് മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായി.
ആദിലിന് മുമ്പ്, റിതേഷ് രാജ് സിംഗിനെയും രാഖി വിവാഹം കഴിച്ചിരുന്നു. അവർ ബിഗ് ബോസ് 15 ൽ പങ്കെടുത്തെങ്കിലും 2022 ഫെബ്രുവരിയിൽ ഷോ അവസാനിച്ചതിന് തൊട്ടുപിന്നാലെ പിരിഞ്ഞു.

സിങ്കം എഗെയ്‌ന്‍ തന്‍റെ കഥാപാത്രം നിരാശയായിരുന്നു: തുറന്ന് പറഞ്ഞ് അജയ് ദേവ്ഗൺ

ഗെയിം ചേഞ്ചറിന്റെ പരാജയം: 200 ശതമാനം കഴിവും ഇട്ട ചിത്രം, വേദനയുണ്ടെന്ന് നടി

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ