സിങ്കം എഗെയ്‌നിലെ തന്റെ കഥാപാത്രത്തിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചുവെന്ന് അജയ് ദേവ്ഗൺ സമ്മതിച്ചു.

മുംബൈ: അജയ് ദേവ്ഗൻ നായകനായി വന്‍ താരനിരയുമായി കഴിഞ്ഞ ദീപാവലിക്ക് വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് സിങ്കം എഗെയ്ന്‍. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രം കോപ് യൂണിവേഴ്സിന്റെ അഞ്ചാം ഭാഗമായിരുന്നു. എന്നാൽ, ഈ ചിത്രത്തിന് സമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 

ഇപ്പോള്‍ ചിത്രത്തിലെ തെറ്റുകള്‍ തുറന്നു പറയുകയാണ് മുഖ്യനടനും ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവുമായ അജയ് ദേവഗണ്‍. തന്റെ കഥാപാത്രമായ ബജി റാവു സിങ്കത്തിന്‍റെ കഥാപാത്രത്തില്‍ ആരാധകര്‍‌ നിരാശ പ്രകടിപ്പിച്ചുവെന്ന് താരം തുറന്ന് സമ്മതിച്ചു. ഇതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, ആളുകളുടെ ഫീഡ്ബാക്ക് പരിഗണിച്ച് ഭാവിയിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇന്ത്യ.കോം സീ റിയൽ ഹീറോസ് അവാർഡ് 2025-ൽ സംസാരിക്കുമ്പോഴാണ് അജയ് ദേവ്ഗണ്‍ ഈ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ബജിറാവോ സിങ്കത്തിന്‍റെ റോളിന്‍റെ തീവ്രത കുറഞ്ഞല്ലോ എന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. അത് നടന്‍ തുറന്ന് സമ്മതിച്ചു.

ഇത്തരത്തിലുള്ള പ്രതികരണം അദ്ദേഹത്തിന് പലരിൽ നിന്നും ലഭിച്ചുവെന്നും. അതിനാൽ, ഇത് മനസ്സിൽ വച്ച്, ഭാവിയിലെ ചിത്രങ്ങളിൽ കഥാപാത്രം ശരിയായി നിർമ്മിക്കുമെന്ന് നടന്‍ ഉറപ്പ് നൽകി. "ഇത്തരത്തിലുള്ള പ്രതികരണം എനിക്ക് പലരിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതിനാൽ, അടുത്ത തവണ സിംഗത്തിന്റെ യഥാർത്ഥ ഫീൽ—അതായത്, ഇന്‍റന്‍സ് ആക്ഷൻ ചെയ്യുന്ന സിങ്കം തീർച്ചയായും ഉണ്ടാകും." അജയ് ദേവഗണ്‍ പറഞ്ഞു. 

ബോളിവുഡിലെ വമ്പൻ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് സിങ്കം എഗെയ്‍ൻ. സിങ്കം എഗെയ്‍ൻ ആഗോളതലത്തില്‍ 240 കോടി നെറ്റ് ഇന്ത്യയില്‍ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. സിങ്കം എഗെയ്‍ന്റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജനുവരി 13ന് നടന്നു. 

അജയ് ദേഗ്‍ഗണിനൊപ്പം സിങ്കം എഗെയ്‍ൻ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ അതിഥിയായി സല്‍മാൻ ഖാനും ഉണ്ടായിരുന്നു. 

'കില്‍' ലൈഫ് ടൈം കളക്ഷന്‍ വെറും 5 ദിവസം കൊണ്ട് പിന്നിട്ട് 'മാര്‍ക്കോ'; തെലുങ്ക് റിലീസ് പുതുവത്സരത്തില്‍

ധ്യാന്‍ ശ്രീനിവാസന്‍റെ ത്രില്ലര്‍; 'ഐഡി' ട്രെയ്‍ലര്‍ എത്തി