'എന്‍റെ വിവാഹ ബന്ധം തകരുന്നു': പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്, നാടകമെന്ന് കമന്‍റുകള്‍ - വീഡിയോ.!

By Web TeamFirst Published Feb 2, 2023, 10:22 AM IST
Highlights

ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് രാഖി കരയുന്നത്. എന്തായാലും ഈ രംഗങ്ങള്‍ പാപ്പരാസികള്‍ വഴി സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാകുന്നുണ്ട്. 
 

മുംബൈ: നടി രാഖി സാവന്തിന്‍റെ അമ്മ അടുത്തിടെയാണ് കാന്‍സര്‍ വന്ന് അന്തരിച്ചത്. ബോളിവുഡിലെ പ്രമുഖരില്‍ പലരും രാഖിലെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ പുതിയ സംഭവവികാസത്തില്‍ തന്‍റെ ജിമ്മിന് പുറത്ത് പൊട്ടികരയുന്ന രാഖിയുടെ വീഡിയോയാണ് വൈറലാകുന്നത്. 

ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് രാഖി കരയുന്നത്. എന്തായാലും ഈ രംഗങ്ങള്‍ പാപ്പരാസികള്‍ വഴി സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാകുന്നുണ്ട്. 

2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാല്‍ ജനുവരിയിലാണ്   രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. എന്നാൽ ആദിൽ പിന്നീട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. 

ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ രാഖി തന്റെ ജിമ്മിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് കാണിക്കുന്നത്. ഇതേ സമയം ഫോട്ടോഗ്രാഫർമാർ രാഖിയോട് ഇന്ന് അസ്വസ്ഥയായി കാണുന്നല്ലൊ എന്ന് ചോദിക്കുന്നു - എന്റെ വിവാഹ  ബന്ധം അപകടത്തിലാണ്.. രാഖി കണ്ണീരോടെ പറഞ്ഞു, എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്, എന്റെ വിവാഹം പ്രശ്നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല, അതിനാൽ എനിക്ക് ഒന്നും പറയാനില്ല രാഖി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നു.

എന്‍റെ അമ്മ പോയി, എന്നിട്ടും എന്നോട് എന്തൊക്കെയാണ് ഈ ചെയ്യുന്നതെന്ന് ഞാന്‍ അല്ലഹൂവിനോട് പ്രാര്‍ത്ഥിക്കുകയാണ്. എന്‍റെ വിവാഹ ബന്ധം നശിപ്പിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. വിവാഹം ഒരു തമാശയല്ല. എന്‍റെ ബന്ധം തകര്‍ത്തിട്ട് ആര്‍ക്ക് എന്ത് ലഭിക്കാനാണ് - രാഖി ക്യാമറയ്ക്ക് മുന്നില്‍ തന്‍റെ വിലാപം തുടരുന്നുണ്ട്. 

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവ് ആദിലിന്‍റെ മൈസൂരില്‍ നിന്നുള്ള സുഹൃത്തുക്കളും തനിക്ക് നന്നായി അറിയാവുന്ന ആളുകളും തന്നെ പണം നൽകി സ്വാധീനിക്കാനും, ആദിലിനോട് തന്നെ ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നുവെന്ന് രാഖി വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ വിവാഹത്തിന് എതിരായിരുന്നവരാണ് ഇതെന്നും രാഖി പറയുന്നു. ഞാനും ആദിലും പരസ്പരം ഒരുപാട് സ്നേഹിക്കുന്നു - രാഖി മാധ്യമങ്ങളോട് പറഞ്ഞു. 

രാഖിയുടേത് നാടകമാണെന്നാണ് വീഡിയോക്ക് താഴെ വരുന്ന നിരവധി കമന്റുകൾ സൂചിപ്പിക്കുന്നത്. ഇതുപോലുള്ള നാടകം നടി ശ്രദ്ധയ്ക്കായി മുന്‍പും നടത്തിയെന്നാണ് ചിലര്‍ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ETimes TV (@etimes_tv)

'ഞാൻ വിവേകമുള്ള വ്യക്തി'; രാഷ്ട്രീയത്തിലേക്ക് പലതവണ വിളിച്ചിട്ടും പോയില്ലെന്ന് കങ്കണ

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ടു, 6 രൂപയ്ക്ക് ഫുട്പാത്തില്‍ കിടന്നു; അനുഭവങ്ങള്‍ വിവരിച്ച് അനുരാഗ് കാശ്യപ്
 

click me!