'വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം'; കുഞ്ചാക്കോയുടെ പാട്ടിനെ ട്രോളി പിഷാരടി, വീഡിയോ

By Web TeamFirst Published Dec 7, 2020, 4:05 PM IST
Highlights

പിഷാരടി എവിടെങ്കിലും പാടിയിട്ടുണ്ടെങ്കില്‍ നാളെ ചാക്കോച്ചന്‍ അത് പൊക്കി പിടിച്ചു വരാനുള്ള ചാന്‍സ് വിദൂരമല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. 

കൊവിഡിനിടയിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലും ആരവത്തിലുമാണ് സംസ്ഥാനം. വോട്ടുപിടുത്തവും പോസ്‌റ്റൊറിട്ടലുമൊക്കെയായി കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു എല്ലാ സ്ഥാനാർത്ഥികളും. പണ്ട് മുതലെ സിനിമാ പാരഡി ഗാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടുന്ന രീതി സാധാരണയാണ്. ഈ അവസരത്തിൽ നടൻ കുഞ്ചാക്കോ ബോബന്റെ സ്ഥാനാര്‍ത്ഥിപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

രമേഷ് പിഷാരാടിയാണ് കുഞ്ചാക്കോയുടെ തെരഞ്ഞെടുപ്പ് ​ഗാനം ഷെയർ ചെയ്തിരിക്കുന്നത്. പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വോട്ട് പിടിക്കാനായി പാടുന്ന രം​ഗമാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധനേടുകയാണ്. 

'വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം...ഭരണഘടന അത് അനുവദിക്കുന്നുണ്ട്....' എന്നാണ് പിഷാരടി കുറിച്ചത്. ‘ഇലക്ഷന്‍ വൈബ്‌സ് എന്ന ടൈറ്റിലില്‍ കലേഷിനെപ്പോലെയാകൂ തെരഞ്ഞെടുപ്പ് ജയിക്കൂ എന്നും പിഷാരടി കുറിച്ചു.

പിന്നാലെ കമന്റുമായി ആരാധകരും എത്തി. പിഷാരടി എവിടെങ്കിലും പാടിയിട്ടുണ്ടെങ്കില്‍ നാളെ ചാക്കോച്ചന്‍ അത് പൊക്കി പിടിച്ചു വരാനുള്ള ചാന്‍സ് വിദൂരമല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ചാക്കോച്ചന്റെ പാട്ട് ഏത് വഴിക്കാണ് പോകുന്നതെന്ന് ഇ.ഡി അന്വേഷിച്ചാല്‍ പോലും കിട്ടില്ലെന്ന് പറഞ്ഞ് ട്രോളുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

click me!