‘എന്റെ ആൺകുട്ടികൾ’; ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന പ്രിയപ്പെട്ടവർ; വീഡിയോ

Web Desk   | Asianet News
Published : Dec 06, 2020, 09:53 PM IST
‘എന്റെ ആൺകുട്ടികൾ’; ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന പ്രിയപ്പെട്ടവർ; വീഡിയോ

Synopsis

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പപ്പ. 'പയസ് പരുത്തിക്കാടന്‍' എന്ന യുവ രാഷ്ട്രീയ നേതാവായാണ് ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിൽ എത്തുക.

ലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണമാണ് താരം ഇപ്പോൾ പൂർത്തിയാക്കിയത്. 

ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രിയപ്പെട്ട നായ്ക്കുട്ടികളാണ് താരത്തെ സ്നേഹപൂർവ്വം വീട്ടിലേക്ക് സ്വീകരിച്ചത്. ‘എന്റെ ആൺകുട്ടികൾ’ എന്ന ക്യാപ്ഷനൊപ്പം ഹൃദ്യമായ വീഡിയോയും ഉണ്ണി പങ്കുവെച്ചു.

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പപ്പ. 'പയസ് പരുത്തിക്കാടന്‍' എന്ന യുവ രാഷ്ട്രീയ നേതാവായാണ് ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിൽ എത്തുക. 'പയസ് പരുത്തിക്കാടന്‍റെ' ചുരുക്കെഴുത്ത് പേരാണ് 'പപ്പ'. നവരാത്രി യുണൈറ്റഡ് വിഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സംവിധായകന്‍റേതു തന്നെയാണ് രചന. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. മോഷന്‍ ടീസറിന്‍റെ പശ്ചാത്തല സംഗീതത്തിന് റാപ്പ് ഒരുക്കിയത് ഫെജോ ആണ്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്