പുതിയ പരിപാടിയുമായി റാണ ദഗ്ഗുബതി; മനസ് തുറക്കാനുള്ള ഇടമെന്ന് താരം

Published : Nov 16, 2024, 11:06 AM IST
പുതിയ പരിപാടിയുമായി റാണ ദഗ്ഗുബതി; മനസ് തുറക്കാനുള്ള ഇടമെന്ന് താരം

Synopsis

റാണ ദഗ്ഗുബതി പുതിയ ടോക്ക് ഷോയുമായി രംഗത്ത്. നവംബർ 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഷോ സ്ട്രീം ചെയ്യും. നിരവധി പ്രമുഖ താരങ്ങൾ ഷോയിൽ പങ്കെടുക്കും.

ഹൈദരാബാദ്: റാണ ദഗ്ഗുബതി പുതിയ പരിപാടിയുമായി രംഗത്ത്. റാണ ദഗ്ഗുബതി ഷോ എന്ന പേരിലുള്ള ടോക് ഷോ നവംബർ 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ എത്തും. ഷോയിൽ എസ്എസ് രാജമൗലി, നാഗ ചൈതന്യ അക്കിനേനി, ദുൽഖർ സൽമാൻ, നാനി, ശ്രീ ലീല, രാം ഗോപാൽ വർമ്മ, ഋഷഭ് റെഡ്ഡി എന്നിവരുൾപ്പെടെ ഒരു കൂട്ടം സെലിബ്രിറ്റികൾ പങ്കെടുക്കും. ഷോയുടെ ആദ്യ സീസണില്‍ ആകെ എട്ട് എപ്പിസോഡുകൾ ഉണ്ടാകും എന്നാണ് സൂചന. 

''റാണ ദഗ്ഗുബതി ഷോ നിങ്ങളുടെ സാധാരണ ടോക്ക് ഷോ അല്ല. ഷോയിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളുടെ യഥാർത്ഥവും ഫിൽട്ടർ ചെയ്യപ്പെടാത്തതുമായ ജീവിതങ്ങളിലേക്കുള്ള വളരെ വിനോദവും സംവേദനാത്മകവുമായ ജാലകമാണിത്. അവരുമായും സിനിമ രംഗത്തെ എന്‍റെ ബന്ധം കുടുംബം പോലെയാണ്, കേവലം പ്രൊഫഷണലല്ല, അതാണ് ഞങ്ങളുടെ സംഭാഷണങ്ങങ്ങള്‍ കൂടുതൽ രസകരവും സ്വാഭാവികവുമായിരിക്കും" റാണ തന്‍റെ ഷോയ്ക്ക് ആമുഖമായി പറയുന്നു. 

ഷോയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ''സെലിബ്രിറ്റികൾക്ക് വീട്ടിലിരിക്കുന്നത് പോലെയുള്ള അനുഭവം ഈ ഷോയില്‍ ലഭിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെന്നപോലെ, ഞങ്ങൾ സർഗ്ഗാത്മകമായ സഹകരണങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം, ഒരു കപ്പ് കാപ്പിയിൽ ഓർമ്മകൾക്ക് ജീവന്‍ വയ്ക്കും, അല്ലെങ്കിൽ  പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം, തമാശകൾ പറഞ്ഞും, കരിയറിലെ അവിസ്മരണീയമായ കാര്യങ്ങളുടെ പിന്നാമ്പുറ കഥകള്‍ പറഞ്ഞ് കൂടിച്ചേരാം'' റാണ കൂട്ടിച്ചേർത്തു.

റാണ നായിഡു 2, കൃതി ഖർബന്ദയ്‌ക്കൊപ്പമുള്ള പേരിടാത്ത പ്രോജക്റ്റ്, വിശ്വംബര എന്ന ചിത്രവും ഉൾപ്പെടെ നിരവധി വലിയ പ്രോജക്റ്റുകൾ റാണ ദഗ്ഗുബതി ഇപ്പോള്‍ ചെയ്യുന്നുണ്ട്. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാനിലും അദ്ദേഹം അഭിനയിക്കും. ഈ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

എടാ മോനേ.. ഇനി എന്താ മോനേ ?: ആവേശം സംവിധായകന്‍റെ ചിത്രത്തില്‍ നായകനായി മോഹന്‍ലാലെന്ന് റിപ്പോര്‍ട്ട്

കങ്കുവ 'ശബ്ദം' പ്രശ്നം തന്നെ, പലര്‍ക്കും തലവേദന വന്നത് വെറുതെയല്ല; തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത