ചൂടുചായ പാന്‍റില്‍ കപ്പോടെ വീണു; പൊതുവേദിയില്‍ അങ്കലാപ്പിലായി രണ്‍ബീര്‍ -വീഡിയോ

Published : Apr 29, 2023, 06:50 PM IST
ചൂടുചായ പാന്‍റില്‍ കപ്പോടെ വീണു; പൊതുവേദിയില്‍ അങ്കലാപ്പിലായി രണ്‍ബീര്‍ -വീഡിയോ

Synopsis

ഒരു പരിപാടിയിൽ രൺബീർ കപൂർ ചൂടുള്ള ചായ കുടിക്കുന്നതാണ് ഈ വീഡിയോയുടെ തുടക്കം. 

മുംബൈ: പൊതുവേദിയില്‍ ബോളിവുഡ് താരങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും മറ്റും എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നുണ്ട്. ഇത്തരത്തില്‍ രണ്‍ബീര്‍ കപൂറിന്‍റെ  പുതിയ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. 

ഒരു പരിപാടിയിൽ രൺബീർ കപൂർ ചൂടുള്ള ചായ കുടിക്കുന്നതാണ് ഈ വീഡിയോയുടെ തുടക്കം. രണ്‍ബീറിന്‍റെ അമ്മയും മുതിർന്ന നടിയുമായ നീതു കപൂറിനൊപ്പം വെള്ളിയാഴ്ച വൈകുന്നേരം ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍. 

സ്റ്റേജില്‍ കൈയിൽ ഒരു കപ്പ് ചൂടുള്ള ചായയുമായി സദസിലെ ആളുകളുമായി സംവദിക്കുകയായിരുന്നു രൺബീർ. ഒരു ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ രൺബീറിന്‍റെ കപ്പിന്റെ പിടിവിട്ടു. ഇതോടെ ചായ രണ്‍ബീറിന്‍റെ പാന്‍റില്‍ ആയി. രൺബീർ തൽക്ഷണം ചാടി എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. കറുത്ത ഔട്ട്ഫിറ്റിലായിരുന്നു നടന്‍ എത്തിയത്.  ഒരു സ്കിൻ കെയർ പുസ്തകത്തിന്‍റെ പ്രകാശനത്തിനാണ് രണ്‍ബീറും അമ്മ നീതുവും എത്തിയത്. 

ഈ വർഷമാദ്യം തു ജൂതി മേം മക്കാർ എന്ന ചിത്രത്തിലാണ് രണ്‍ബീര്‍ അഭിനയിച്ചത്. ശ്രദ്ധ കപൂറാണ് ഈ ചിത്രത്തിലെ നായിക.  ഈ ചിത്രം ബോക്സ് ഓഫീസിൽ 148.13 കോടി കളക്ഷൻ നേടി.  

ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ, ഫോട്ടോഷൂട്ട് വീഡിയോ

"സിനിമ വിരുദ്ധ അവാര്‍ഡുകള്‍" : ഫിലിം ഫെയര്‍ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് വിവേക് ​​അഗ്നിഹോത്രി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത