മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ പ്രസക്തഭാഗങ്ങള്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. സൂരജ് പഞ്ചോളിക്കെതിരായ കേസ് ശരിക്കും തകര്‍ത്തത് ജിയയുടെ അമ്മ തന്നെയാണ് എന്നാണ് കോടതിയി വിധിയില്‍ പറയുന്നത്. 

മുംബൈ : ബോളിവുഡ് നടി ജിയ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി മുംബൈ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വന്നത്

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്ലാറ്റിൽ നിന്നും മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു.കാമുകനായി സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. പിന്നീട് ജിയാ ഖാന്‍റെ അമ്മ റാബിയ ഖാന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നല്‍കിയ കുറ്റപത്രത്തില്‍ നടന്ന വിചാരണയിലാണ് സൂരജിനെ വെറുതെ വിട്ടത്. 

അതേ സമയം മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ പ്രസക്തഭാഗങ്ങള്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. സൂരജ് പഞ്ചോളിക്കെതിരായ കേസ് ശരിക്കും തകര്‍ത്തത് ജിയയുടെ അമ്മ തന്നെയാണ് എന്നാണ് കോടതിയി വിധിയില്‍ പറയുന്നത്. 

നടി ജിയാ ഖാന്‍റെ അമ്മ പരസ്‌പരവിരുദ്ധമായ മൊഴികളും വസ്തുതകളും പറഞ്ഞ് പ്രോസിക്യൂഷന്റെ കേസ് നശിപ്പിച്ചുവെന്നാണ് പ്രത്യേക സിബിഐ കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.

"പരാതിക്കാരി (റാബിയ ഖാൻ) തന്‍റെ മൊഴികളില്‍ കേസ് അന്വേഷിച്ച രണ്ട് അന്വേഷണ ഏജൻസികളെയും കുറ്റപ്പെടുത്തി. അവര്‍ ശരിയായതും ശരിയായതുമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പ്രസ്താവിച്ചു. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഇതിലൂടെ പരാതിക്കാരൻ തന്നെ പ്രോസിക്യൂഷന്റെ കേസ് നശിപ്പിച്ചു" കോടതി വിധിയില്‍ പറഞ്ഞു. 

"പരാതിക്കാരിക്ക് തന്നെ പ്രോസിക്യൂഷനിൽ വിശ്വാസം ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷൻ കേസ് ആത്മഹത്യയാണെന്ന് പറഞ്ഞപ്പോൾ, കൊലപാതകക്കേസാണെന്നാണ് പരാതിക്കാരി പറഞ്ഞത്. പറഞ്ഞു. എന്നാൽ പ്രൊസിക്യൂഷന് അങ്ങനെ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ല. വാസ്തവത്തിൽ, പരാതിക്കാരി തന്നെ പ്രോസിക്യൂഷൻ കേസിനെ തള്ളുന്ന അവസ്ഥയായി. പരാതിക്കാരിയുടെ മുന്‍പ് നല്‍കിയ മൊഴി അവര്‍ തന്നെ നിഷേധിച്ചു. ഇത്തരത്തില്‍ നല്‍കിയ പ്രസ്താവനയ്ക്ക് വസ്തുതകള്‍ ഇല്ലെന്നും പരാതിക്കാരിയുടെ മൊഴി തള്ളണം എന്ന് പ്രൊസിക്യൂഷന്‍ തന്നെ പറയുന്ന അവസ്ഥയുണ്ടായെന്നും കോടതി പറഞ്ഞു. 

ജിയാ ഖാൻ ആത്മഹത്യാക്കേസ്: വെറുതെ വിട്ട സൂരജ് പഞ്ചോളിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

നടി ജിയാ ഖാൻ ആത്മഹത്യാക്കേസ്: നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു