സീരിയല്‍ ലോകത്തെ മസില്‍ അളിയന്മാരില്‍ ഒരാള് കൂടിയാണ് വിവേക് ഗോപന്‍.

ക്രിക്കറ്റർ, ഫിറ്റ്നസ് ട്രെയിനർ, നടൻ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ വിവേക്, പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. പരസ്പരത്തിന് ശേഷം പുതിയ പരമ്പരകളും സിനിമകളുമായി വിവേക് ഗോപന്‍ തിരക്കിലാണ്. എന്നാല്‍ ഇപ്പോഴും ദീപ്തിയും സൂരജും മലയാളികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട ജോഡികളാണ്. സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള വിവേകിന്റെ പുതിയ വീഡിയോ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിലെ സമാനമായ വേഷത്തിലാണ് വിവേക് പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലൻ ലുക്കിൽ കൂളിംഗ് ഗ്ലാസും സ്യൂട്ടും കോട്ടുമെല്ലാം ഇട്ട് തകർപ്പനായാണ് താരത്തിന്റെ വീഡിയോ. വിവേകിന്റെ മുഖത്ത് വരുന്ന ഭാവങ്ങൾക്കാണ് കൈയടി. നിരവധി ആരാധകരാണ് മികച്ച അഭിപ്രായങ്ങളുമായി താരത്തെ പ്രശംസിക്കുന്നത്.

View post on Instagram

സീരിയല്‍ ലോകത്തെ മസില്‍ അളിയന്മാരില്‍ ഒരാള് കൂടിയാണ് വിവേക് ഗോപന്‍. ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലെ ഗ്യാസ് കുറ്റി എടുത്ത് പൊക്കുകയൊക്കെ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് വിവേക് ഗോപന്‍ പറയുന്നു. വര്‍ക്കൗട്ട് ചെയ്യാതിരിയ്ക്കുക എന്നാല്‍ പട്ടിണി കിടക്കുന്നത് പോലെയാണ് എന്നതാണ് വിവേകിന്റെ അഭിപ്രായം.

'സീരിയല്‍ താരങ്ങളെ സിനിമയ്ക്ക് വേണ്ട എന്നത് അസംബന്ധമാണ്'; വിവേക് ഗോപന്‍

അടുത്തിടെ സീരിയല്‍ താരങ്ങളെ സിനിമയ്ക്ക് വേണ്ട എന്നത് അസംബന്ധമാണെന്ന് വിവേക് പറഞ്ഞത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സീരിയല്‍ താരങ്ങളുടെ മുഖം ആളുകള്‍ക്ക് പരിചിതമാകുന്നതിനാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അത്ര അനുയോജ്യമല്ലെന്നും, അതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും പറയുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ഇത്രയധികം എക്‌സേപോസ്ഡായ മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവര്‍ക്ക് ഇനി അവസരം കിട്ടില്ലല്ലോ എന്നായിരുന്നു സൂരജ് പറഞ്ഞത്.