'എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ'; ഓൾഡ് ലുക്കുമായി രഞ്ജിനി ഹരിദാസ്

Published : Aug 22, 2023, 12:38 PM IST
'എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ'; ഓൾഡ് ലുക്കുമായി രഞ്ജിനി ഹരിദാസ്

Synopsis

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗറിന്റെ നിരവധി സീസണുകളിൽ അവതാരകയായി എത്തി പ്രേക്ഷക പ്രീയം നേടിയ രഞ്ജിനി. 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി ഹരിദാസ്. തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി രഞ്ജിനി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. അവതാരകയായി തിളങ്ങി നിന്ന കാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.

അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്ക് ഉണ്ടാവുന്നത്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താൻ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു. 'മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു', എന്നാണ് രഞ്ജിനി കുറിച്ചത്.

ഓർക്കാൻ കൂടി വയ്യ, പക്ഷെ ഓർത്തേ പറ്റൂ, അതാണ് കുടുംബ ജീവിതം: വിവാഹ വാര്‍ഷികത്തില്‍ ലിസ്റ്റിൻ

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. അന്നത്തെ ആ എനര്‍ജെറ്റിക് രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ആരാധകരുടെ കമന്റുകളാണ് ഏറെയും. 'ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി' എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. മെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. അന്നും ഇന്നും രഞ്ജിനി ഹരിദാസ് സൂപ്പറാണ് എന്നു പറഞ്ഞ് വേറെ ചിലരും എത്തിയിട്ടുണ്ട്. പഴയ ലുക്ക് തന്നെയാണ് ഇന്നും ഇഷ്ടമെന്നും മലയാളത്തിലെ ബെസ്റ്റ് അവതാരകയാണ് താരമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. സുഹൃത്തുക്കളുടേതായ ചില കമന്റുകൾക്ക് രഞ്ജിനി മറുപടി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗറിന്റെ നിരവധി സീസണുകളിൽ അവതാരകയായി എത്തി പ്രേക്ഷക പ്രീയം നേടിയ, രഞ്ജിനി ഇന്ന് പതിയെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സെലക്ടീവായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും രഞ്ജിനി എത്തിയിരുന്നു. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയെ ഒരുപക്ഷെ പ്രേക്ഷകർ അടുത്തറിഞ്ഞത് ഈ ഷോയിലൂടെ ആകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത