രശ്മിക വിജയ് ദേവരകൊണ്ട ബന്ധം: വന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സംഭവം സത്യമെന്ന് ആരാധകര്‍.!

Published : Feb 27, 2024, 07:24 PM IST
രശ്മിക വിജയ് ദേവരകൊണ്ട ബന്ധം: വന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സംഭവം സത്യമെന്ന് ആരാധകര്‍.!

Synopsis

നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകർ ചുരുക്കി വിളിക്കുന്നതാണ്  “വിഡി” എന്നത്.  

മുംബൈ: കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സെലബ്രേറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. ഒരിക്കലും ഇരുഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിലും രണ്ടുപേരും ഇതുവരെ അത് നിഷേധിച്ചിട്ടുമില്ല. എന്തായാലും വിജയ് ദേവരകൊണ്ടയെ രശ്മിക വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചുവെന്നാണ് രശ്മികയുടെ അടുത്തിടെ ഉണ്ടായ ഒരു സോഷ്യല്‍ മീഡിയ ഇടപെടല്‍ കാരണം വാര്‍ത്ത വരുന്നത്. 

രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ ആരാധകരുമായി എപ്പോഴും സംവദിക്കാറുണ്ട്.  തന്‍റെ ഭാവി ഭര്‍ത്താവിന്‍റെ ഗുണഗണങ്ങള്‍ സംബന്ധിച്ച് ഒരു ഫാൻ ക്ലബിന്‍റെ പോസ്റ്റിലെ രശ്മിക രേഖപ്പെടുത്തിയ അഭിപ്രായമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്‍റെ ഭർത്താവ് "വിഡി" പോലെയായിരിക്കണമെന്ന് രശ്മിക പറഞ്ഞുവെന്നാണ് ഫാന്‍ ക്ലബ്  പോസ്റ്റിൽ പറയുന്നത് അതിന് "അത് വളരെ സത്യമാണ്" എന്നാണ് സ്വന്തം ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും രശ്മിക മറുപടി നൽകിയത്. ഇത് രശ്മികയുടെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. 

 നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകർ ചുരുക്കി വിളിക്കുന്നതാണ്  “വിഡി” എന്നത്.  2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് രശ്മികയും വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. 

ഫാന്‍ക്ലബ് പോസ്റ്റ് ചെയ്ത വേഡ് പ്ലേ എക്സ്  പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്  “രശ്മിക മന്ദാനയുടെ ഭർത്താവാകാൻ ഒരാൾക്ക് എന്ത് ഗുണങ്ങൾ ഉണ്ടായിരിക്കണം? അവൾ ഇന്ത്യയുടെ നാഷണൽ ക്രഷ് ആണ് അവളുടെ ഭർത്താവ് പ്രത്യേകം ആയിരിക്കണം. അവളുടെ ഭർത്താവ് വിഡിയെപ്പോലെ ആയിരിക്കണം. ഞങ്ങള്‍ ഉദ്ദേശിക്കുന്നത്  വെരി ഡാര്‍ലിംഗാണ് എന്നാണ്". 

അത് വളരെ ശരിയാണ് എന്നായിരുന്നു രശ്മിക ഈ പോസ്റ്റിന് അടിയില്‍ കമന്‍റ് ഇട്ടത്. രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള ഡേറ്റിംഗ് കിംവദന്തികൾ വരുമ്പോൾ ഒരു തരത്തിലുള്ള സ്ഥിരീകരണമായാണ് ആരാധകർ ഈ കമന്‍റിനെ എടുത്തിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ ജിഫുകൾ ഉപയോഗിച്ചാണ് പലരും പോസ്റ്റിന് മറുപടി നൽകിയത്. ഒരു ആരാധകൻ എഴുതി "ആ ബന്ധം രശ്മിക പരോക്ഷമായി സ്ഥിരീകരിക്കുകയാണ്". എന്തായാലും ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. 

രജനികാന്തിനെ വച്ചെടുത്ത ലാല്‍ സലാം എട്ടുനിലയില്‍ പൊട്ടി; അടുത്ത പടത്തിന് ഇറങ്ങി ഐശ്വര്യ; നായകന്‍ ഈ താരം.!

സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല, ഈ ചിത്രമൊക്കെ കണ്ട് വിജയിപ്പിക്കുന്ന സമൂഹമാണ് കുറ്റക്കാര്‍: ഖുശ്ബു
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത