Asianet News MalayalamAsianet News Malayalam

സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല, ഈ ചിത്രമൊക്കെ കണ്ട് വിജയിപ്പിക്കുന്ന സമൂഹമാണ് കുറ്റക്കാര്‍: ഖുശ്ബു

സിനിമ സംവിധാനം ചെയ്ത സന്ദീപിനെ കുറ്റപ്പെടുത്താൻ പറ്റില്ല പകരം അത് കണ്ട ആളുകളുടെ ഉത്തരവാദിത്തമാണ് അതെന്ന് ഖുശ്ബു പറഞ്ഞു.

Khushbu Sundar says her daughters asked her not to watch Ranbir Kapoors Animal vvk
Author
First Published Feb 27, 2024, 3:11 PM IST

ഹൈദരാബാദ്: നടിയും ബിജെപി നേതാവുമായ  ഖുശ്ബു സുന്ദർ അനിമല്‍ സിനിമയ്ക്കെതിരെ രംഗത്ത്. 
ടിവി9 ഒരു സമ്മിറ്റില്‍  സംസാരിക്കവെയാണ് ദേശീയ വനിത കമ്മീഷന്‍‍ അദ്ധ്യക്ഷ കൂടിയായ ഖുശ്ബു ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്. അനിമൽ പോലുള്ള സിനിമകളുടെ വിജയത്തെ കുറിച്ച് ചോദിച്ചപ്പോൾ സിനിമ കാണരുതെന്ന് തന്‍റെ പെൺമക്കൾ മുന്നറിയിപ്പ് നൽകിയതായി  ഖുശ്ബു വെളിപ്പെടുത്തി. 

സന്ദീപ് റെഡ്ഡി വംഗയുടെ രൺബീർ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ അഭിനയിച്ച അനിമൽ  താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഖുശ്ബു സംഭാഷണം ആരംഭിച്ചത്. "എന്നാൽ ദേശീയ വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ, പീഡനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങിയ നിരവധി കേസുകൾ ഞാൻ കണ്ടിട്ടുണ്ട്. അനിമൽ പോലുള്ള സ്ത്രീവിരുദ്ധ സിനിമകള്‍ വരുന്നതും. അവ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ ചിത്രങ്ങളിലൊന്നായി മാറുന്നതും അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാരണമാണ്. അതിനെക്കുറിച്ച് നാം ചിന്തിക്കണം. 

സിനിമ സംവിധാനം ചെയ്ത സന്ദീപിനെ കുറ്റപ്പെടുത്താൻ പറ്റില്ല പകരം അത് കണ്ട ആളുകളുടെ ഉത്തരവാദിത്തമാണ് അതെന്ന് ഖുശ്ബു പറഞ്ഞു. “കബീർ സിങ്ങും അർജുൻ റെഡ്ഡിയുമെല്ലാം പ്രശ്നമുള്ള ചിക്രങ്ങളാണ്. പക്ഷേ, ഞാൻ സംവിധായകനെ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന്‍റെ നിലയില്‍ ആലോചിച്ചാല്‍ ചിത്രം വിജയമാണ്. സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ സിനിമയിൽ കാണിക്കുന്നത് എന്നാണ് അയാളുടെ വാദം. നമ്മൾ സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നിട്ടും ആളുകൾ അത്തരം സിനിമകൾ കാണുന്നു. 

എൻ്റെ പെൺകുട്ടികൾ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അതെന്താണെന്നറിയാൻ അവർ ആഗ്രഹിച്ചതിനാൽ അവർ അത് കണ്ടു. അവർ തിരികെ വന്ന് പറഞ്ഞു, ‘അമ്മ ദയവായി സിനിമ കാണരുത്.’ അത്തരം സിനിമകൾക്ക് ആവർത്തിച്ചുള്ള പ്രേക്ഷകർ ഉള്ളപ്പോൾ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നത്" - ഖുശ്ബു ചോദിച്ചു. 

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് 2023 ഡിസംബര്‍ 1ന് ഇറങ്ങിയ അനിമല്‍ ബോക്സോഫീസില്‍ 900 കോടിയോളം നേടിയിരുന്നു. ചിത്രം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. 

സംഭവം 'എല്‍സിയു ചിത്രം' പോലെയോ?; 200 കോടി മയക്കുമരുന്ന് റാക്കറ്റ് പിടിച്ച് പൊലീസ്, തമിഴ് സിനിമ ബന്ധം.!

ഒരു സമയത്ത് കോളേജ് പ്രൊഫസര്‍, പിന്നീട് മിമിക്രക്കാരന്‍; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ കോമഡി നടന്‍.!

Latest Videos
Follow Us:
Download App:
  • android
  • ios