സണ്ണി ലിയോണിന്റെ 'ഷീറോ'യ്ക്ക് പിന്നിൽ എന്റെ ഹീറോയെന്ന് റബേക്ക

Published : Mar 26, 2021, 09:26 PM IST
സണ്ണി ലിയോണിന്റെ 'ഷീറോ'യ്ക്ക് പിന്നിൽ എന്റെ ഹീറോയെന്ന് റബേക്ക

Synopsis

കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധ നേടിയ പരമ്പരയിലെ നായിക കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്ക സന്തോഷാണ്.

സ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധ നേടിയ പരമ്പരയിലെ നായിക കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്ക സന്തോഷാണ്. അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച റബേക്ക മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. 

താരത്തിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തിടെ റബേക്ക തന്നെ വ്യക്തമാക്കിയിരുന്നു. യുവ സംവിധായകനായ ശ്രീജിത്ത് വിജയന്‍ ആണ് റബേക്കയുടെ ഭാവി വരൻ.  തന്റെ പ്രിയപ്പെട്ടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് റബേക്കയിപ്പോൾ. സണ്ണി ലിയോൺ നായികയാകുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. 'ഷീറോ ബൈ മൈ ഹീറോ' - എന്നാണ് താരം കുറിച്ചത്. 

ശ്രീജിത്തിന്റെ പുതിയ ചിത്രം എത്തുന്നതിനൊപ്പം, കാലങ്ങളായുള്ള പ്രണയം സാക്ഷാത്കാരിക്കുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ഇരുവരുമിപ്പോൾ. അടുത്തിടെ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. തൃശൂര്‍ സ്വദേശിനിയായ റബേക്ക കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറും കൂടിയായ ശ്രീജിത്ത് മാര്‍ഗംകളി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.

'ഇക്കിഗായ്' സിനിമാ നിര്‍മാണ  കമ്പനിയുടെ ആദ്യ സംരഭമാണ് ഷീറോ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുമെന്നും റബേക്ക പങ്കുവച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം കുറിക്കുന്നുണ്ട്.

PREV
click me!

Recommended Stories

മൈ സൺ സാർ..ബ്രദറല്ലൈ; ജീവയുടെ മകനെ കണ്ട് ഞെട്ടി സുരേഷ് ​ഗോപി, 'സന്തൂർ അപ്പാ താ'
മഞ്ജു വാര്യർ അഭിമാനമാണ്, പക്ഷേ അക്കാര്യത്തോട് താല്പര്യമില്ല; തുറന്നുപറഞ്ഞ് രേണു സുധി