'മഴയേ മഴയേ മഴയേ..' പ്രണയം വിരിഞ്ഞ പാട്ടും ഓർമയും പങ്കുവച്ച് റബേക്ക

Published : Feb 20, 2021, 01:05 PM IST
'മഴയേ മഴയേ മഴയേ..'  പ്രണയം വിരിഞ്ഞ പാട്ടും ഓർമയും പങ്കുവച്ച് റബേക്ക

Synopsis

കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധ നേടിയ പരമ്പരയിലെ നായിക കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്ക സന്തോഷാണ്. 

സ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധ നേടിയ പരമ്പരയിലെ നായിക കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്ക സന്തോഷാണ്. അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച റബേക്ക മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. 

കസ്തൂരിമാനിൽ ജീവയായി എത്തുന്ന ശ്രീറാമുമായി കാവ്യ പ്രണയത്തിലാണോ എന്ന സംശയം നേരത്തെ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ തന്റെ പ്രണയത്തെ കുറിച്ച് റബേക്ക പിന്നീട് തുറന്നുപറയുകയായിരുന്നു.  റബേക്കയുടെ എൻകേജ്മെന്റ് വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. യുവ സംവിധായകനായ ശ്രീജിത്ത് വിജയന്‍ ആണ് റബേക്കയുടെ ഭാവി വരൻ.  

എൻകേജ്മെന്റ് വിശേഷങ്ങൾ അവസാനിക്കുന്നില്ലെന്നാണ് റബേക്ക പറയുന്നത്. ഇപ്പോഴിതാ എൻകേജ്മെന്റിന് ഹൈലൈറ്റ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. താനാണ് ആദ്യമായി ചേട്ടനെ പ്രൊപ്പോസ് ചെയ്തതെന്നും, ഒരു ഷൂട്ടിനിടെ മഴയുടെ അന്തരീക്ഷത്തിലാണ് എനിക്ക് ക്രഷ് തോന്നിയതെന്നും റബേക്ക പറയുന്നു.

ജെയിംസ് ആൻഡ് ആലീസിലെ പാട്ട്  ഹിറ്റായ സമയത്തായിരുന്നു അത്. അന്ന് തിരിച്ചുപോരുമ്പോ ഞാൻ പ്രൊപ്പോസ് ചെയ്തു. പിന്നെ ഒരു ദിവസം യാത്ര ചെയ്യുമ്പോ എഫ്എമ്മിൽ ഇതേ പാട്ടും മഴയും എത്തി. ഈ കഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞുകൊടുത്തു. അഞ്ച് വർഷം മുമ്പുള്ളതുമുതൽ ഇന്നുവരെയുള്ള എല്ലാ കാര്യങ്ങളും എനിക്ക് ഇന്നും ഓർമയുണ്ടെന്നും റബേക്ക വീഡിയോയിൽ പറയുന്നു.

കാലങ്ങളായുള്ള പ്രണയത്തിന് സാക്ഷാത്കാരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും ഇപ്പോൾ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം  താരത്തിന്റെ ഹല്‍ദി ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 

തൃശൂര്‍ സ്വദേശിനിയായ റബേക്ക കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറും കൂടിയായ ശ്രീജിത്ത് മാര്‍ഗംകളി എന്ന ചിത്രത്തിന്രെ സംവിധായകന്‍ കൂടിയാണ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി