
'പരസ്പര'ത്തിലെ 'സൂരജേട്ടനെ' മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ പരമ്പര കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവരല്ലെന്നും അവരുടെ ചിറകുകള്‍ക്ക് നിറം നല്‍കണമെന്നുമൊക്കെ വിളിച്ചുപറഞ്ഞ 'പരസ്പരം' വന്‍ വിജയമായിരുന്നു. വിവേക് ഗോപനായിരുന്നു പരസ്പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. പരസ്പരത്തിന് ശേഷം വിവേക് ഗോപന്‍ നിലവില്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
ബോഡി ബില്‍ഡറും മോഡലും ക്രിക്കറ്ററുമായ വിവേക് ഗോപന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം വീഡിയോയാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ജാവയുടെ പെരാക്ക് സൂപ്പര്‍ ബൈക്കില്‍, കെ.ജി.എഫിലെ റോക്കിഭായ് ലുക്കിലാണ് വിവേകിന്റെ എന്‍ട്രി. സലാം റോക്കി ഭായ് എന്ന പാട്ടില്‍ മാസ് ലുക്കിലെത്തുന്ന വിവേകിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു
സോഷ്യല്‍മീഡിയയില്‍ നിരവധി ഫാന്‍സും ഫാന്‍ ഗ്രൂപ്പുകളുമുള്ള വിവേകിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് ലൈറലായത്. ബോഡി ബില്‍ഡര്‍ കൂടിയായ താരം എക്‌സ്‌പോസിംഗ് വീഡിയോകള്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുമുണ്ട്.