മഞ്ജു വാര്യർ അഭിമാനമാണ്, പക്ഷേ അക്കാര്യത്തോട് താല്പര്യമില്ല; തുറന്നുപറഞ്ഞ് രേണു സുധി

Published : Feb 03, 2026, 08:27 PM IST
Renu sudhi

Synopsis

നടി മഞ്ജു വാര്യരെ കുറിച്ച് രേണു സുധി.

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ നിന്നും ഇടയ്ക്കൊരു ​ഗ്യാപ്പ് എടുത്തെങ്കിലും തിരിച്ചുവന്നത് അതി​ഗംഭീരമായ കഥാപാത്രങ്ങളുമായാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും താരം തന്റെ സാന്നിധ്യം ഊട്ടി ഉറപ്പിച്ചു. അഭിനയത്തിനും നൃത്തത്തിനും പുറമെ യാത്രകളോടും ഏറെ പ്രിയമാണ് മഞ്ജു വാര്യർക്ക്. ബൈക്ക് ഓടിച്ച് യാത്രകൾ ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അടുത്തിടെ നിന്നുകൊണ്ടും ബൈക്ക് ഓടിച്ച താരത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു.

മഞ്ജു വാര്യരുടെ ബൈക്ക് ട്രിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു സുധി പറഞ്ഞ കാര്യങ്ങളിപ്പോൾ ശ്രദ്ധനേടുകയാണ്. മഞ്ജുവിനെ പോലെ സോളോ ട്രിപ്പ് പോകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ചോദ്യം. "അങ്ങനെ യാത്ര പോകാൻ ആ​ഗ്രഹമില്ല. അഭിമാനമാണ് മാം അങ്ങനെ ചെയ്തത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒരു താല്പര്യവും ഇല്ല. ഷൂട്ടിന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റയ്ക്ക് പോയി മടുത്ത്. ഇനി തനിച്ച് ട്രിപ്പും കൂടി പോകാൻ എനിക്ക് വയ്യ", എന്നായിരുന്നു രേണുവിന്റെ മറുപടി.

അതേസമയം, ദാനമായി നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ബിഷപ്പും രേണുവും തമ്മിലുള്ള പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ രേണുവിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായെന്നും താൻ നൽകിയ ഭൂമി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് കോടിയെ സമീപിക്കുകയും വക്കീൽ നോട്ടീസ് രേണുവിന് അയക്കുകയും ചെയ്തിരുന്നു. രേണുവിനും കിച്ചുവിനും എതിരെയാണ് പരാതി. തന്റെ പേരിൽ ആരും ഒന്നും തന്നിട്ടില്ലെന്നും മക്കൾക്കാണ് അതിന്റെ അവകാശമെന്നുമാണ് രേണു പറഞ്ഞത്. താന്‍ വീട് തന്നവര്‍ക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ലെന്നാണ് കിച്ചുവിന്‍റെ മറുപടി. 

PREV
Read more Articles on
click me!

Recommended Stories

​'ഗില്ലി ബാല'യുടെ തുമ്മലും പൊടിപാറലും ! 'മച്ചാനെ ലാലേട്ടൻ ഉയിരാണ്, പക്ഷേ ഇതല്പം..', എന്ന് ആരാധകർ
'നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തോളം വരില്ല'; പരിഹസിച്ച് യുവതി, കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദിയ കൃഷ്ണ