ആത്മഹത്യശ്രമം എന്ന വാര്‍ത്ത: ശരിക്കും സംഭവിച്ചത് എന്ത് ഗായിക കൽപ്പനയുടെ മൊഴി പുറത്ത്

Published : Mar 07, 2025, 10:43 AM IST
ആത്മഹത്യശ്രമം എന്ന വാര്‍ത്ത: ശരിക്കും സംഭവിച്ചത് എന്ത് ഗായിക കൽപ്പനയുടെ മൊഴി പുറത്ത്

Synopsis

പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദറിനെ ചൊവ്വാഴ്ചയാണ് ഹൈദരാബാദിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ചൊവ്വാഴ്ച ഹൈദരാബാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. അയൽക്കാരും പൊലീസും ചേര്‍ന്ന് ഉടൻ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കല്‍പനയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ട്. 

അതേ സമയം കല്‍പന ആത്മഹത്യ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ കല്‍പനയുടെ മകൾ ദയ പ്രസാദ് ഈ പ്രസ്താവനകൾ നിരാകരിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കൽപ്പന ഉറക്കഗുളികകള്‍ അമിതമായി അറിയാതെ കഴിച്ചതാണ് ഇത്തരം ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് മകള്‍ പറഞ്ഞത്. 

ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍  കൽപ്പനയും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. "രാത്രിയിൽ ഉറക്കം വരാതെ, ഞാൻ എട്ട് ഉറക്ക ഗുളിക എടുത്തു. അത് പ്രയോജനപ്പെടാതെ വന്നപ്പോൾ, ഒരു പത്തെണ്ണം കൂടി കഴിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് ഓർമയില്ല." എന്നാണ് കല്‍പന പറയുന്നത്.  ഈ സംഭവത്തിന് മുൻപ്, അവർ ഭർത്താവ് പ്രസാദിനെ ഫോൺ ചെയ്തെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പിന്നീട് അയൽക്കാരെ ഫോൺ ചെയ്തു. 

മകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കല്‍പനയ്ക്ക് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാർച്ച് 4-ന് എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ കൽപ്പന രാത്രിയിൽ ഉറക്കമില്ലാതെ പ്രയാസപ്പെട്ടതോടെ അമിതമായി ഉറക്കഗുളിക കഴിച്ചത് എന്നാണ് വിവരം. അതേ സമയം മാധ്യമങ്ങളോട് "ദയവായി ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ വേണ്ട. ഞങ്ങളുടെ കുടുംബം സുഖമാണ്, അമ്മ ചില ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തും." എന്ന് പറഞ്ഞു.

സംഗീത കുടുംബ പാരമ്പര്യം ഉള്ള കൽപ്പനയുടെ മാതാപിതാക്കൾ ടി.എസ്. രാഘവേന്ദ്ര, സുലോചന എന്നിവരും ഗായകരായിരുന്നു. അഞ്ചാം വയസ്സിൽ പാടാൻ തുടങ്ങിയ കൽപ്പന മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ 1,500-ലധികം പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. 2010 ഏഷ്യാനെറ്റ്  എ.ആർ. റഹ്മാൻ, ഇലയരാജ, എം.എസ്. വിശ്വനാഥൻ, എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുമായി അവർ സഹകരിച്ചിട്ടുണ്ട്.  

അത് ആത്മഹത്യാ ശ്രമമല്ല, അമ്മ ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയതാണ്: ​ഗായിക കൽപ്പനയുടെ മകൾ

'സോഫയില്‍ അന്ന് രണ്ട് കത്തിയുമായി ഉറങ്ങി': 'ബാറ്റ്മാന്‍' നടന്‍ റോബർട്ട് പാറ്റിൻസന്‍റെ വെളിപ്പെടുത്തല്‍

PREV
click me!

Recommended Stories

'സേ ഇറ്റ്' ! അന്ന് കസബയ്ക്കെതിരെ, ബോർഡർ കടന്നാൽ പ്രശ്നമില്ലേ ? 'ടോക്സിക്' ടീസറിൽ ​ഗീതു മോഹൻദാസിന് വിമർശനം
'ഓവർ സ്മാർട്ട്, നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല': സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ