'ബാർ ഡാൻസര്‍ എന്നാണ് പറച്ചിൽ, ഞാനാണല്ലോ വ്ലേ​ഗർന്മാരുടെ റീച്ചിന്റെ ആള്'; മറുപടിയുമായി രേണു സുധി

Published : Sep 30, 2025, 09:24 AM IST
Renu sudhi

Synopsis

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലും രേണു സുധി എത്തിയിരുന്നു. മുപ്പത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ രേണുവിന്‍റെ ആഗ്രഹപ്രകാരം ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്തു. 

വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രം​ഗത്തേക്കും മറ്റും എത്തിയതോടെ ആയിരുന്നു രേണു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ എന്തിനും ഏതിനും ട്രോളുകളും വിമർശനങ്ങളും ധാരാളമായി വന്നു. ഇവയോടൊന്നും ആദ്യമൊന്നും പ്രതികരിക്കാതിരുന്ന രേണു അടുത്തിടെ പ്രതികരിച്ച് തുടങ്ങി. ഇതും ഏറെ ശ്രദ്ധനേടി. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലും രേണു സുധി എത്തി. മുപ്പത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോകുകയും ചെയ്തു.

ബി​ഗ് ബോസിന് ശേഷം തന്റെ ആൽബം വർക്കുകളൊക്കെ ആയി മുന്നോട്ട് പോകുകയാണ് രേണു സുധി. ഇതിനിടെ ആദ്യമായി ഇന്റർനാഷണൽ യാത്രയും രേണു നടത്തി. ദുബായിലേക്ക് ആയിരുന്നു രേണുവിന്റെ യാത്ര. ഇവിടെ ഒരു റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണ് താൻ വന്നതെന്നും രേണു പറയുന്നു. ഇതിനിടെ രേണു ബാറിൽ ഡാൻസ് കളിക്കാൻ പോയതാണെന്ന തരത്തിൽ കമന്റുകളും ട്രോളുകളും വന്നിരുന്നു. രേണു ഷെയർ ചെയ്തൊരു വീഡിയോ ആയിരുന്നു അതിന് കാരണവും. ഇപ്പോഴിതാ ഇതിന് വ്യക്തത വരുത്തിയും വിമർശനങ്ങൾക്ക് മറുപടി പറഞ്ഞും എത്തിയിരിക്കുകയാണ് രേണു സുധി.

'ഞാനിവിടെ ദുബായിൽ വന്നത് റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണിത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ അല്ലെങ്കിൽ ഒരു പ്രമോഷന് വിളിച്ചപ്പോൾ അത് ഭം​ഗിയായി ചെയ്തു. പിന്നെ ഡാൻസ് ചെയ്തത്. ഫാമിലികളൊക്കെ ഉണ്ടായിരുന്ന വേളയിലാണ് ഞാൻ ‍‍‍ഡാൻസ് ചെയ്തത്. അതിനെ ബാർ ഡാൻസ് എന്നൊക്കെയാണ് പലരും പരിഹസിച്ചത്. കേരളത്തിൽ നിന്നും ഇങ്ങോട്ട് ഞാൻ വന്നപ്പോൾ കുറേ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതായി ഒരുപാട് പേരെന്നോട് പറഞ്ഞു. എനിക്ക് അതിലൊന്നും ഒരു വിഷവും ഇല്ല. കാരണം റീച്ചില്ലാത്ത കുറേ വ്ലോ​ഗേഴ്സ് ഇറങ്ങിയിട്ട് എനിക്കെതിരെ അങ്ങ് പറയും. രേണു സുധി ആണല്ലോ റീച്ചിന്റെ ആള്. ഞാൻ വന്നത് പ്രമോഷന് വേണ്ടിയാണ്. ഞാനത് ഭം​ഗിയായി ചെയ്തിട്ടുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര തെറ്റൊന്നും അല്ല', എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത