ബോളിവുഡിലെ പുതിയ സെലിബ്രിറ്റി മാതാപിതാക്കളായി റിച്ച ഛദ്ദയും അലി ഫസലും; കുഞ്ഞ് പിറന്നു

Published : Jul 18, 2024, 05:48 PM ISTUpdated : Jul 18, 2024, 05:50 PM IST
ബോളിവുഡിലെ പുതിയ സെലിബ്രിറ്റി മാതാപിതാക്കളായി റിച്ച ഛദ്ദയും അലി ഫസലും; കുഞ്ഞ് പിറന്നു

Synopsis

ബോളിവുഡില്‍ അതില്‍ എന്നും വ്യത്യസ്തത പുലര്‍ത്തിയവരാണ് അലി ഫസവും, റിച്ച ഛദ്ദയും. ഒന്നിച്ച് വളരെക്കാലത്തെ ലിവിംഗ് റിലേഷന് ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. 

മുംബൈ: ബോളിവുഡിലെ ഏറ്റവും പുതിയ സെലിബ്രിറ്റി മാതാപിതാക്കളാണ് റിച്ച ഛദ്ദയും അലി ഫസലും. ചൊവ്വാഴ്ചയാണ് താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത എത്തിയത്. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കുട്ടിയുടെ വരവ് താര ദമ്പതികള്‍ പ്രഖ്യാപിച്ചത്. കുറച്ചു നാള്‍ മുന്‍പ്  റിച്ച ഛദ്ദയും അലി ഫസലും നടത്തിയ മെറ്റണിറ്റി ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

“16.07.24 ന്  ഞങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞ് പിറന്നു. ഞങ്ങളുടെ കുടുംബങ്ങൾ വളരെ സന്തോഷത്തിലാണ്, ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ഞങ്ങൾ നന്ദി പറയുന്നു" സംയുക്ത പ്രസ്താവനയില്‍ റിച്ച ഛദ്ദയും അലി ഫസലും പറയുന്നു. 

ബോളിവുഡില്‍ അതില്‍ എന്നും വ്യത്യസ്തത പുലര്‍ത്തിയവരാണ് അലി ഫസവും, റിച്ച ഛദ്ദയും. ഒന്നിച്ച് വളരെക്കാലത്തെ ലിവിംഗ് റിലേഷന് ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. അതും സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം. ഇതിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഞങ്ങളെപ്പോലുള്ളവരുടെ സൌകര്യത്തിന് വേണ്ടിയല്ലെ ഇത്തരം ഒരു സംവിധാനം എന്നാണ് റിച്ച പറഞ്ഞിരുന്നത്. 

അലിയും റിച്ചയും ആദ്യമായി ഒന്നിച്ചത് 2013ലെ ഫുക്രി എന്ന ചിത്രത്തിലാണ്. ഇതിന്‍റെ ലോക്കേഷനില്‍ വച്ചാണ് ഇരുവരും പരിചയമാകുന്നതും പ്രണയത്തിലാകുന്നതും. അതിന് ശേഷം ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. 2020ലാണ് വിവാഹം കഴിച്ചത്. 2023ല്‍ ഫുക്രി 3യില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

മിര്‍സപ്പൂര്‍ എന്ന ഹിറ്റ് സീരിസിലെ ഗുഡു എന്ന കഥാപാത്രമാണ് അലി ഫസലിന് വന്‍ ആരാധകരെ നേടിക്കൊടുത്തത്. കഴിഞ്ഞ ജൂലൈ 5നാണ് ഈ സീരിസിന്‍റെ മൂന്നാം സീസണ്‍ ഇറങ്ങിയത്. അതിന്‍റെ വിജയത്തിനിടെയാണ് കുഞ്ഞും പിറന്നിരിക്കുന്നത്. ഹീരമണ്ഡി അടക്കം വലിയ പ്രൊജക്ടുകളുടെ ഭാഗമായിരുന്നു റിച്ച. 

പഴയകാല സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ബീന ആന്റണി: ചിത്രങ്ങൾ ശ്രദ്ധേയം

'ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു' മാത്തുകുട്ടിക്ക് ആശംസകൾ അറിയിച്ച് ഭാര്യ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത