'ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു' മാത്തുകുട്ടിക്ക് ആശംസകൾ അറിയിച്ച് ഭാര്യ

Published : Jul 18, 2024, 04:39 PM IST
 'ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു' മാത്തുകുട്ടിക്ക് ആശംസകൾ അറിയിച്ച് ഭാര്യ

Synopsis

ആര്‍ജെ മാത്തുക്കുട്ടിയും ഡോക്ടര്‍ എലിസബത്ത് ഷാജിയും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടുന്നവരാണ്. 

കൊച്ചി: അരുൺ മാത്യുവെന്ന് പറഞ്ഞാൽ മലയാളികൾക്ക് ആളെ പിടികിട്ടിയെന്ന് വരില്ല. ആർ.ജെ മാത്തുകുട്ടിയെന്ന് പറഞ്ഞാൽ മാത്രമെ ആളെ മനസിലാവുകയുള്ളു. ആർജെയായി റേഡിയോയിലൂടെ പ്രസിദ്ധനായ മാത്തുകുട്ടി പിന്നീട് ജനപ്രിയ അവതാരകനായും സംവിധായകനായും നടനായുമെല്ലാം മാറുകയായിരുന്നു. റേഡിയോ ജോക്കിയിൽ നിന്നും ടെലിവിഷൻ അവതാരകനിലേക്കും പലവിധ റിയാലിറ്റി ഷോയിലും മലയാള ചലച്ചിത്രരംഗത്ത് അഭിനേതാവ് എന്ന നിലയിലും മാത്തുക്കുട്ടിക്ക് പ്രസിദ്ധനാകാൻ അധികകാലം വേണ്ടിവന്നില്ല.

ആര്‍ജെ മാത്തുക്കുട്ടിയും ഡോക്ടര്‍ എലിസബത്ത് ഷാജിയും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടുന്നവരാണ്. ഇവരുടെ വിവാഹ വിശേഷങ്ങള്‍ വൈറലായിരുന്നു. അടുത്തിടെയായിരുന്നു മകനെത്തിയ സന്തോഷം പങ്കിട്ട് ഇവരെത്തിയത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടും ഇവരെത്തിയിരുന്നു.

അനിര്‍വചനീയമായൊരു ബന്ധം, ഇത് തുടരാനായി ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം പിന്നിട്ടതിനൊപ്പം ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്. പൊട്ടിപ്പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വെച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. 

എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്. കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്, ആനിവേഴ്സറി ആശംസകൾ. എന്റെ വിധി നിന്റെ തീരുമാനങ്ങളാണ് എന്നുമായിരുന്നു മാത്തുക്കുട്ടിയുടെ പോസ്റ്റ്.

രസകരമായ പോസ്റ്റുകളാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുള്ളത്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു വിവാഹം എന്ന തീരുമാനത്തിലേക്ക് മാത്തുകുട്ടി എത്തിയത്.

പഴയകാല സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ബീന ആന്റണി: ചിത്രങ്ങൾ ശ്രദ്ധേയം

'പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു'; ജയരാജിനെ വിളിച്ചുവരുത്തി വാങ്ങി; രമേഷ് നാരായണനെതിരെ വിമര്‍ശനം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത