ആ ചിരി അതിനൊരു മാറ്റവുമില്ലല്ലോ ; രശ്മിയോട് റിമി ടോമി

Web Desk   | Asianet News
Published : Feb 15, 2020, 11:59 PM IST
ആ ചിരി അതിനൊരു മാറ്റവുമില്ലല്ലോ ; രശ്മിയോട് റിമി ടോമി

Synopsis

അഭിനയത്തിലെയും ജീവതത്തിലെയും പുതിയ വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് രശ്മി സോമന്‍. 'ആ ചിരി പക്ഷെ അതുപോലെ തന്നെയുണ്ട്' എന്ന റിമിയുടെ കമന്റിന്, അതിനുകാരണം എന്റെ ഭര്‍ത്താവാണെന്ന് രശ്മി

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് മറക്കാനാകാത്ത താരമാണ് രശ്മി സോമന്‍. 1990ല്‍ 'നമ്മുടെ നാട്' എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. തന്റെ പഠനകാലത്തുതന്നെ ദൂരദര്‍ശന്‍ പരമ്പരകളിലൂടെ മലയാളിക്ക് പരിചിതയായ രശ്മിയെ സിനിമകളില്‍ കാണാന്‍ തുടങ്ങിയത് പ്രേക്ഷകര്‍ക്കും ആനന്ദമായിരുന്നു. 'ഇഷ്ടമാണ് നൂറുവട്ടം', 'വര്‍ണ്ണപ്പകിട്ട്', 'പ്രേം പൂജാരി', 'അരയന്നങ്ങളുടെ വീട്' തുടങ്ങിയ ഇരുപതോളം സിനിമകളിലൂടെ രശ്മി സിനിമകളിലെ നിറസാനിദ്ധ്യമായി മാറി. കൂടാതെ 'സ്ത്രീ', 'അക്കരപ്പച്ച', 'കടമറ്റത്ത് കത്തനാ'ര്‍ തുടങ്ങിയ പരമ്പരകളിലൂടെ താരം മിനിസ്‌ക്രീനിലും തുടര്‍ന്നു.

എന്നാല്‍ തന്റെ വിവാഹത്തോടെ അഭിനയത്തില്‍നിന്നും വിട്ടുനിന്ന താരം, ഇപ്പോള്‍ ഭര്‍ത്താവുമൊന്നിച്ച് ദുബായില്‍ സെറ്റിലാണ്. വീണ്ടും പരമ്പരകളില്‍ സജീവമായ താരം ദുബായില്‍ നിന്ന്  കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രയിലും തിരക്കിലുമാണ്.  സ്‌ക്രീനില്‍നിന്നും വിട്ടുനില്‍ക്കുമ്പോഴും മലയാളിക്ക് രശ്മിയെ മറക്കാനുള്ള സമയം താരം നല്‍കിയിട്ടില്ല. തന്റെ യൂട്യൂബ് ബ്ലോഗുമായി താരം എല്ലായിപ്പോഴും ഇവിടെത്തന്നെ ഉണ്ടായിരുന്നു എന്നുവേണം പറയാന്‍.

കാലങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലിന്റെ ത്രില്ലിലാണ് രശ്മിയും റിമിയും. കഴിഞ്ഞ ദിവസം റിമി ടോമി അവതാരികയായുള്ള ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ താരം എത്തിയപ്പോഴാണ് പഴയ സുഹൃത്ത് കൂടിയായ റിമിയോട് വിശേഷങ്ങള്‍ പങ്കുവച്ചത്. രശ്മി പണ്ടത്തെക്കാളും സുന്ദരിയായിട്ടുണ്ടല്ലോ, 'ആ ചിരി പക്ഷെ അതുപോലെ തന്നെയുണ്ട്' എന്ന റിമിയുടെ കമന്റിന്, അതിനുകാരണം എന്റെ ഭര്‍ത്താവാണെന്നും, 'ഗോപിനാഥ് വളരെ നന്നായി ഇടപഴകുന്ന ആളാണെന്നും അപ്പോള്‍ അതിനനുസരിച്ച് നമ്മളും അങ്ങ് മാറി' എന്നാണ് രശ്മി പറയുന്നത്.

PREV
click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ