പിറന്നാൾ ദിനത്തിൽ ഭാര്യയെക്കുറിച്ച് വാചാലനായി മാത്തുകുട്ടി, 'സോപ്പ് അത്ര പോരെ'ന്ന് ഭാര്യ

Published : Sep 21, 2024, 06:31 PM IST
പിറന്നാൾ ദിനത്തിൽ ഭാര്യയെക്കുറിച്ച് വാചാലനായി മാത്തുകുട്ടി, 'സോപ്പ് അത്ര പോരെ'ന്ന് ഭാര്യ

Synopsis

എലിസബത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയത്. 

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ആര്‍ജെ മാത്തുക്കുട്ടി. അവതരണത്തിന് പുറമെ എഴുത്തും അഭിനയവുമെല്ലാം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യ എലിസബത്ത് ഷാജിയും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കിട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

'ഇന്ന് രാവിലെ വീട്ടിലിരുന്ന് പേപ്പർ വായിച്ച് കൊണ്ടിരുന്ന എനിക്ക് ചായ കൊണ്ട് തന്നു കൊണ്ടാണ് അവൾ ആ സർപ്രൈസ് പൊട്ടിച്ചത്. ഇന്ന് അവളുടെ പിറന്നാളാണ്. വർഷങ്ങളായി മുടങ്ങാത്ത ആ ശീലം ഇക്കുറിയും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇക്കുറിയും നിന്റെ പിറന്നാൾ ഞാൻ മറന്നു. തന്ന ചായ കുടിക്കണോ എന്ന് സംശയിച്ച് നിന്ന എന്നോട് “ഓഹ് എനിക്കിതൊക്കെ ശീലമായി “ എന്ന് പറഞ്ഞു മയപ്പെടുത്തിയതിന്റെ ഉദ്യേശം വരും ദിവസങ്ങളിൽ കുറച്ച് കൂടെ വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ. നട്ടുച്ച ആയപ്പോൾ തോന്നിയ കുറ്റബോധം കൊണ്ട് പറയുന്നതാണെന്ന് വിചാരിക്കരുത്. നീ അടിപൊളിയാണ്. നീ വന്നതിന് ശേഷം നമ്മൾ അടിപൊളിയാണ്. ഇതിനെ മൊത്തത്തിൽ അടിപൊളിയാക്കിയ നിനക്ക് , ഞങ്ങളെ മുഴുവൻ വഹിക്കാനുള്ള അത്രയും വലിയ ചിറകുകൾ ഉള്ള നിനക്ക്. എന്റെയും ചെക്കന്റേയും ഹാപ്പി ബർത്ത് ഡേ ലവ് യൂ', എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. 

അമൽ നീരദിനൊപ്പം ഞെട്ടിക്കാൻ ഫഹദും ചാക്കോച്ചനും, കസറാൻ സുഷിൻ ശ്യാമും, 'ബോഗയ്ന്‍‍വില്ല' അപ്ഡേറ്റ്

പിന്നാലെ മറുപടിയുമായി എലിസബത്തും രം​ഗത്ത് എത്തി. 'സോപ്പൊക്കെ കൊള്ളാം, കുറച്ച് വെള്ളം ചേർത്ത് ഡൈല്യൂട്ട് ചെയ്യൂ' എന്നായിരുന്നു പോസ്റ്റിന് താഴെ എലിസബത്ത് കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയുമായി നിരവധി പേർ രം​ഗത്ത് എത്തിയിട്ടുണ്ട്. അതോടൊപ്പം എലിസബത്തിന് ആശംസയും ഇവർ അറിയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി