പുഷ്പ 2 ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയാണ് 'ബോഗയ്ന്‍‍വില്ല'. പ്രിയ സംവിധായകൻ അമൽ നീരദിന്റെ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും സ്വീകാര്യത ഏറെയാണ്. 

സുഷിന്‍ ശ്യാം സം​ഗീതം ഒരുക്കുന്ന 'ബോഗയ്ന്‍‍വില്ല'യുടെ ഓഡിയോ റൈറ്റുമായി ബന്ധപ്പട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും ലാജോ ജോസും അമല്‍ നീരദും രചന നിർവഹിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രൻ ആണ്. എഡിറ്റിം​ഗ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കുന്നു. ഏതൊരു അമല്‍ നീരദ് ചിത്രത്തെയും പോലെതന്നെ അണിയറക്കാര്‍ വലിയ പബ്ലിസിറ്റി നല്‍കാതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ബോഗയ്ന്‍‍വില്ലയും. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം ആണ് അമലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

ഇനി ഒപ്പമില്ല ആ മാതൃ വാത്സല്യം; പൊന്നമ്മയെ തോളിലേറ്റി സുരേഷ് ​ഗോപി

അതേസമയം, പുഷ്പ 2 ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുകുമാര്‍ ആണ്. 2024 ഡിസംബർ ആറിനാണ് പുഷ്പ 2 റിലീസ് ചെയ്യുക. പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭ​ഗത്തിൽ ഇരുവരുടെയും മികച്ച കോമ്പിനേഷന്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..