'10 വർഷം ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ എന്നെ മറക്കില്ല'; കാരണം പറഞ്ഞ് റോബിൻ

Published : Apr 06, 2023, 03:05 PM ISTUpdated : Apr 06, 2023, 03:07 PM IST
'10 വർഷം ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ എന്നെ മറക്കില്ല'; കാരണം പറഞ്ഞ് റോബിൻ

Synopsis

ഒരു പത്ത് വർഷം താൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ലെന്ന് റോബിന്‍. 

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ജനശ്രദ്ധനേടിയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ പല കാരണങ്ങളാലും വൻ വിമർശനങ്ങളും ട്രോളുകളും ഡീ​ഗ്രേഡിങ്ങുകളും റോബിൻ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിൻ. ഒരു പത്ത് വർഷം താൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ടെന്ന് റോബിൻ പറയുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ ആയിരുന്നു റോബിന്‍റെ പ്രതികരണം. 

റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ ട്രോളുകൾ കാണാറുണ്ട്. ഹാഷ് ടാ​ഗ് റോബിൻ രാധാകൃഷ്ണൻ എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാൻ പറ്റും. നമ്മൾ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങൾ മനസിലാക്കണം. എന്റെ റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാൽ നിങ്ങൾ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിർത്തുന്നത് അന്നേ അത് കുറയത്തുള്ളൂ. നിങ്ങളുടെ സമയം എനിക്ക് വേണ്ടിയാണ് വിനിയോ​ഗിക്കുന്നത്. എന്റെ കണ്ടന്റുകൾ ആണ് നിങ്ങൾ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. അതു നിങ്ങൾ ലോജിക്കലി മനസിലാക്കുക. ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ട്. ഡീ​ഗ്രേഡിം​ഗ് വന്നപ്പോൾ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ്  വാങ്ങിവച്ചിരുന്നാൽ മതി. സൈലന്റ് ആയി ഇരിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ എല്ലാ കാര്യങ്ങളും ഞാൻ കാണുന്നുണ്ട്. കണ്ടന്റ് കൊടുക്കേണ്ട സമയത്ത് അത് ചെയ്യും. കഴിഞ്ഞ മാസം 2500 ഓളം വീഡിയോസ് ആണ് എന്റെ പേരിൽ ഉള്ളത്. ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ്. സോ എന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങൾ തന്നെയാണ്. ആ ഒരു സത്യം നിങ്ങൾ മനസ്സിലാക്കൂ. ഡീ​ഗ്രേഡിം​ഗ് എല്ലാം ഞങ്ങൾ നേരിടും. 

ഒരാഴ്ചയിൽ 100 കോടി, ബോക്സ് ഓഫീസിൽ മാസായി 'ദസറ'; അണിയറക്കാർക്ക് 10 ​ഗ്രാം സ്വർണം സമ്മാനം

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു