'ഇത്തവണ ഞങ്ങള്‍ ഒരുമിച്ചുണ്ട്'; വിവാഹ വാർഷികം മലേഷ്യയിൽ ആഘോഷിച്ച് റോണ്‍സൺ

Published : Feb 06, 2023, 09:37 PM IST
'ഇത്തവണ ഞങ്ങള്‍ ഒരുമിച്ചുണ്ട്'; വിവാഹ വാർഷികം മലേഷ്യയിൽ ആഘോഷിച്ച് റോണ്‍സൺ

Synopsis

കഴിഞ്ഞ സീസണ്‍ ബിഗ് ബോസിലെ ശ്രദ്ധേയ മത്സരാര്‍ഥി

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ മുഖമാണ് റോണ്‍സൺ വിൻസെന്റിന്റേത്. നിരവധി മലയാള സീരിയലുകളിൽ അഭിനയിച്ചതോടെയാണ് കുടുംബ പ്രേക്ഷകർക്ക് താരം സുപരിചിതനായത്. ബിഗ് ബോസിൽ വന്നതോടെ എല്ലാ പ്രായത്തിലുള്ളവരും റോൺസണെ ഇഷ്ടപ്പെട്ട് തുടങ്ങി. നല്ല ഭക്ഷണം കിട്ടാത്തതും ഭാര്യയെ പിരിഞ്ഞതുമായിരുന്നു ഹൗസിൽ നിന്ന സമയത്ത് റോൺസണെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം.

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് റോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എത്തി. 'ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയ്ക്ക് എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. ദൈവത്തിന് സ്തുതി സ്തുതി' എന്നാണ് ഫോട്ടോയ്‌ക്കൊപ്പം റോണ്‍സണ്‍ കുറിച്ചത്. മലേഷ്യയിലാണ് ഇത്തവണ റോണ്‍സണിന്റെയും ഭാര്യ ഡോ. നീരജയുടെയും വെഡ്ഡിങ് ആനിവേഴ്‌സറി.

ALSO READ : ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു

ബിഗ് ബോസ് ഷോയില്‍ പോയത് കാരണം കഴിഞ്ഞ വര്‍ഷം റോണ്‍സണിന് ഭാര്യയ്‌ക്കൊപ്പമുള്ള പല ആഘോഷങ്ങളും ഒഴിവാക്കേണ്ടി വന്നിരുന്നു. വിഷുവിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭാര്യ സ്‌ക്രീനില്‍ വന്നത് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയ്ക്ക് ഇരുവരും ഒരുമിച്ച് അല്ലായിരുന്നു. പോയവര്‍ഷം കൊവിഡ് സാഹചര്യത്താലാണ് വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയാതെ പോയത് എന്നാണ് റോണ്‍സണിന്റെ പുതിയ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. നീരജയ്ക്ക് ഹോസ്പിറ്റല്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. അതിനാല്‍ വിവാഹ വാര്‍ഷികം കഴിഞ്ഞ തവണ ഇരുവർക്കും ആഘോഷിക്കാൻ പറ്റിയില്ല. ആ സങ്കടങ്ങളെല്ലാം ഇത്തവണത്തെ വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിച്ചാണ് ഇരുവരും തീർത്തത്.

മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയുമാണ് നീരജ അഭിനേത്രിയായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പഠനത്തിനായി അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെയാണ് റോണ്‍സണ്‍ ശ്രദ്ധിക്കപ്പെട്ടത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത