ബി​ഗ്ബോസ് താരം റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ, സന്തോഷം പങ്കിട്ട് ആരാധകർ 

Published : Dec 17, 2023, 07:44 PM ISTUpdated : Dec 17, 2023, 07:47 PM IST
ബി​ഗ്ബോസ് താരം റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ, സന്തോഷം പങ്കിട്ട് ആരാധകർ 

Synopsis

ഒരു ഘട്ടത്തിൽ വേർപിരിയൽ വരെ ആലോചിച്ചിരുന്നെന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് ഇരുവരും പറഞ്ഞിരുന്നു.

ടെലിവിഷൻ സെലിബ്രിറ്റികളായ റുബീന ദിലൈക്കും അഭിനവ് ശുക്ലയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. പെൺകുഞ്ഞുങ്ങൾക്കാണ് റുബീന ജന്മം നൽകിയത്. ​ഹിന്ദി ബി​ഗ്ബോസിലൂടെയാണ് റുബീനയും അഭിനവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. റുബീനയുടെ ജിം പരിശീലകനാണ് അബദ്ധത്തിൽ പ്രസവ വാർത്ത പുറത്തുവിട്ടത്. പിന്നീട് അദ്ദേഹം പോസ്റ്റ് എഡിറ്റ് ചെയ്തു. 2023 സെപ്റ്റംബറിൽ ​ഗർഭിണിയാണെന്ന് റുബീന സ്ഥിരീകരിച്ചിരുന്നു. ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. റുബീനയും അഭിനവും 2018 ജൂണിലാണ് വിവാഹിതരാകുന്നത്.

Read More.... മലൈക്കോട്ടൈ വാലിബനിലെ റഷ്യൻ സുന്ദരി ഇനി കേരളത്തിന്റെ മരുമകൾ, കൈപിടിച്ച് വിപിനും ഡിയാനയും

തുടർന്ന്, ഇരുവരും ബിഗ് ബോസ് 15ൽ പങ്കെടുത്തു. റുബീനയാണ് ഷോയിൽ വിജയിയായത്. ഒരു ഘട്ടത്തിൽ വേർപിരിയൽ വരെ ആലോചിച്ചിരുന്നെന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് ഇരുവരും പറഞ്ഞിരുന്നു. ബി​ഗ്ബോസിൽ പങ്കെടുത്തത് കാരണമാണ് ഡിവോഴ്സ് ഒഴിവായതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു. ടിവി ഷോയായ ചോട്ടി ബാഹുവിൽ അഭിനയിച്ചതിലൂടെയാണ് റുബീന ദിലൈക് അറിയപ്പെടുന്നത്. ശക്തി, ബിഗ് ബോസ്, ജാലക് ദിഖ്‌ല ജാ 10, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 12 എന്നിവയിലൂടെ പ്രശസ്തയായി. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക