സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം- വൈറലായി സല്‍മാന്‍റെ വീഡിയോ

Published : Nov 22, 2023, 02:03 PM IST
സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം- വൈറലായി സല്‍മാന്‍റെ വീഡിയോ

Synopsis

വീഡിയോയിൽ, സൽമാൻ സുഹൃത്തായ മുതിർന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിക്കുന്നത് കാണാം. 

പനാജി: 54-ാമത്  ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയ സല്‍മാന്‍ ഖാന്‍ തന്‍റെ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹ പ്രകടനം വൈറലാകുന്നു. അടുത്തിടെ "ഫാരി" എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്നിഹോത്രിയ്‌ക്കൊപ്പം സൽമാൻ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഊഷ്മളമായ രംഗം ഉണ്ടായത്. 

ഈ സംഭവത്തിന്‍റെ വീഡിയോ ബോളിവുഡ് പപ്പരാസി പേജുകളില്‍ അടക്കം വൈറലാണ്. ചില സമയങ്ങളില്‍ കുസൃതി ഒപ്പിക്കാറുള്ള സല്‍മാന്‍റെ മറ്റുള്ളവരോടുള്ള സ്നേഹം വീഡിയോ കാണിക്കുന്നു എന്നാണ് ആരാധകര്‍ ഈ വീഡിയോയില്‍ കമന്‍റ് ചെയ്യുന്നത്. 

വീഡിയോയിൽ, സൽമാൻ സുഹൃത്തായ മുതിർന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിക്കുന്നത് കാണാം. സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലെ എന്ന് ചോദിച്ചാണ് മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കുന്നത്. ചുമ്മ നാടകം കളിക്കരുത് എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവര്‍ത്തക പറയുന്നത്.  സൽമാൻ ഖാനും മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിലുള്ള സൗഹൃദം ദീർഘകാലത്തെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ. 

‘ടൈഗർ 3’ യുടെ വിജയത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ. നവംബർ 13 ന് റിലീസ് ചെയ്ത ചിത്രം വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രം വലിയ വിജയമാണ് നേടുന്നത്.  ആഗോള ബോക്സോഫീസില്‍ ചിത്രം 400 കോടി രൂപ നേടും എന്നാണ് വിവരം. ആഭ്യന്തര വരുമാനം 230 കോടി കവിഞ്ഞു. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തുന്നു. 

വിജയ് പോലും ഇല്ല പട്ടികയില്‍; ഷാരൂഖിനൊപ്പം 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഈ മലയാളി നടി.!

ലോകേഷിന്‍റെ വിക്രം കണ്ടതില്‍ പിന്നെ ധ്രുവ നച്ചത്തിരത്തിലെ ആ രംഗങ്ങള്‍ ഒഴിവാക്കി: ഗൗതം മേനോൻ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത