പതിച്ചിരിക്കുന്നത് 714 വജ്രങ്ങള്‍! ആ വൈറല്‍ വീഡിയോയില്‍ സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്ന വാച്ചിന്‍റെ വില

Published : Sep 11, 2024, 08:16 PM IST
പതിച്ചിരിക്കുന്നത് 714 വജ്രങ്ങള്‍! ആ വൈറല്‍ വീഡിയോയില്‍ സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്ന വാച്ചിന്‍റെ വില

Synopsis

ബില്യണയര്‍ 3 സിരീസില്‍ പെട്ട വാച്ച്

ചലച്ചിത്ര താരങ്ങളുടെ ആഡംബര ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധരിക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങളും തുടങ്ങി ടോപ്പ് ബ്രാന്‍ഡുകളാവും പലപ്പോഴും മുന്‍നിര താരങ്ങള്‍ ഉപയോഗിക്കുക. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒരു വാച്ച് ധരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ലക്ഷ്വറി ജ്വല്ലറിയുടെയും വാച്ചുകളുടെയും നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയുടെ വാച്ച് ആണ് വീഡിയോയില്‍ സല്‍മാന്‍ ധരിക്കുന്നത്.

ഒരു സാധാരണ വാച്ച് അല്ല ഇത്. മറിച്ച് നിരനിരയായി വജ്രങ്ങള്‍ പതിച്ച ഒന്നാണ്. ഇന്നര്‍ റിംഗില്‍ മാത്രം 152 വൈറ്റ് എമറാള്‍ഡ് കട്ട് വജ്രങ്ങളാണ് ഉള്ളത്. ബ്രേസ്‍ലെറ്റില്‍ 504 വജ്രങ്ങള്‍. മറ്റൊരു ഭാഗത്ത് 57 വജ്രങ്ങളും ചേര്‍ത്ത് വാച്ചില്‍ ആകെയുള്ളത് 714 വജ്രങ്ങളാണ്. 120 കാരറ്റ് നിലവാരത്തിലുള്ളവയുമാണ് ഇത്. ജേക്കബ് ആന്‍ഡ് കമ്പനിയുടെ ബില്യണയര്‍ 3 സിരീസില്‍ പെട്ട വാച്ച് ആണ് ഇത്. വില കേട്ടാല്‍ ശരിക്കും ഞെട്ടും. 20 മില്യണ്‍ ഡോളര്‍ അഥവാ 167 കോടി രൂപ വില വരും ഇതിന്!

 

ജേക്കബ് ആന്‍ഡ് കോയുടെ സ്ഥാപകന്‍ ജേക്കബ് അറബോയാണ് വൈറല്‍ വീഡിയോയില്‍ സല്‍മാനെ ആഡംബര വാച്ച് ധരിപ്പിക്കുന്നത്. ജേക്കബ് തന്നെയാണ് ഈ വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് ധരിച്ചുനോക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. പക്ഷേ സല്‍മാന്‍ ഖാന്‍റെ കാര്യം അങ്ങനെയല്ല, എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ ആയി ജേക്കബ് അറബോ കുറിച്ചിരിക്കുന്നത്. അനന്ദ് അംബാനിയുടെ വിവാഹ സമയത്ത് നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് കരുതപ്പെടുന്നത്. അതേസമയം പ്രസ്തുത വാച്ച് സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങി ലോകത്ത് തന്നെ ചുരുക്കം വ്യക്തികള്‍ മാത്രമാണ് ബില്യണയര്‍ 3 സിരീസില്‍ പെട്ട വാച്ചിന്‍റെ ഉടമകള്‍.

ALSO READ : 'വിവാഹം ഉടന്‍'; സന്തോഷ വാര്‍ത്ത പങ്കുവച്ച് ആരതി സോജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത