അവരോട് നോ പറഞ്ഞു, നഷ്ടം കോടികള്‍, ഉത്തരവാദിത്വമാണ് വലുത്: തുറന്നു പറഞ്ഞ് സാമന്ത

Published : Apr 16, 2025, 01:04 PM ISTUpdated : Apr 16, 2025, 01:10 PM IST
അവരോട് നോ പറഞ്ഞു, നഷ്ടം കോടികള്‍, ഉത്തരവാദിത്വമാണ് വലുത്: തുറന്നു പറഞ്ഞ് സാമന്ത

Synopsis

സമൂഹത്തിന് ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ് എടുക്കുക എന്ന് നടി സാമന്ത റൂത്ത് പ്രഭു. ബ്രാൻഡുകളുടെ പരസ്യം സ്വീകരിക്കുന്നതിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് താന്‍ കൂടുതൽ ശ്രദ്ധാലുവാണ് എന്നും നടി വ്യക്തമാക്കി. 

ചെന്നൈ: ഒരു അഭിനേതാവ് എന്ന നിലയില്‍ താന്‍ സമൂഹത്തിന് ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ്  എടുക്കുക എന്ന് നടി സാമന്ത റൂത്ത് പ്രഭു. ബ്രാൻഡുകളുടെ പരസ്യം സ്വീകരിക്കുന്നതിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് താന്‍ കൂടുതൽ ശ്രദ്ധാലുവാണ് എന്നാണ് നടി തുറന്നു പറയുന്നത് ഫുഡ്ഫാർമറിന് നൽകിയ ഒരു അഭിമുഖത്തിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്ന അറിവുകള്‍ നല്‍കണം എന്ന നിര്‍ബന്ധത്താല്‍ താന്‍ വർഷം ഏകദേശം 15 ബ്രാൻഡുകളുടെ പരസ്യം ചെയ്യേണ്ടെന്ന് തീരുമാനിച്ചുവെന്ന് നടി വെളിപ്പെടുത്തി.

സംഭാഷണത്തിനിടെ സാമന്ത പറഞ്ഞു “എന്റെ ഇരുപതുകളിൽ ഞാൻ സിനിമ രംഗത്ത് പ്രവേശിച്ചപ്പോൾ, നിങ്ങളുടെ വിജയത്തിന്‍റെ അടയാളം നിങ്ങളുടെ പ്രോജക്ടുകളുടെ എണ്ണം, നിങ്ങൾ എത്ര ബ്രാൻഡുകളുടെ പരസ്യം ചെയ്യുന്നു, എത്ര ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളിൽ നിങ്ങളുടെ മുഖം ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ സമയത്ത് വലിയ മൾട്ടിനാഷണൽ ബ്രാൻഡുകളെല്ലാം എന്നെ അവരുടെ ബ്രാൻഡ് അംബാസഡറായി ആഗ്രഹിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു"

"എന്നാൽ ഇന്ന്, എനിക്ക് തെറ്റുപറ്റാൻ പാടില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഞാൻ നിർബന്ധിതയായി. ശരിയെന്ന് തോന്നുന്നത് പിന്തുടരണമെന്ന് എനിക്കറിയാമായിരുന്നു.എനിക്ക് ശേഷം വന്നവര്‍ തെറ്റ് ചെയ്യുമ്പോള്‍ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ എനിക്ക് ക്ഷമ ചോദിക്കാന്‍ തോന്നും. അതുകൊണ്ടാണ് എന്റെ പിന്നില്‍ വരുന്നവരോട് 20 വയസ്സുള്ളപ്പോൾ നമ്മള്‍ അജയ്യരാണെന്ന് കരുതരുതെന്ന് ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നത്. 

അങ്ങനെ നാം അജയ്യരല്ലെന്ന് ഞാൻ നന്നായി മനസിലാക്കി.വളരെ നേരത്തെയാണ് എനിക്ക് ഈ കാര്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ വർഷം ഞാൻ ഏതാണ്ട് 15 ബ്രാൻഡുകളോട് നോ പറഞ്ഞു. തീർച്ചയായും കോടിക്കണക്കിന് പണം നഷ്ടമാണ്. എനിക്ക് ഇപ്പോള്‍ വരുന്ന ബ്രാന്‍റുകളെ ഞാന് 3 ഡോക്ടർമാരുടെ അടുത്ത് പരിശോധിക്കാറുണ്ട" സാമന്ത വ്യക്തമാക്കി. 

'പ്ലാസ്റ്റിക് സര്‍ജറി കൈവിട്ടു പോയി': സൈബര്‍ പരിഹാസത്തിന് ചുട്ട മറുപടി നല്‍കി മൗനി റോയ്

'പുള്ളിക്കാരൻ അങ്ങ് പോകും, നീ പണി വാങ്ങിക്കേണ്ടി വരും'; രേണുവിന് ഉപദേശവുമായി രജിത്കുമാർ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത