'ഒരു സ്നേഹബന്ധത്തിൽ അപകടം സംഭവിച്ചു'; അനുശ്രീയെ കുറിച്ച് കൈനോട്ടക്കാരൻ

Published : Feb 18, 2023, 10:05 PM IST
'ഒരു സ്നേഹബന്ധത്തിൽ അപകടം സംഭവിച്ചു'; അനുശ്രീയെ കുറിച്ച് കൈനോട്ടക്കാരൻ

Synopsis

വിഷ്ണുവുമായുള്ള വിവാഹവും തുടര്‍ന്ന് ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറി.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനുശ്രീ പിന്നീട് നായികയായി മാറി. പരമ്പരകളിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമായി മാറുകയും ചെയ്തു താരം. ഈ അടുത്ത് അനുശ്രീയുടെ ദാമ്പത്യ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഷ്ണുവുമായുള്ള വിവാഹവും തുടര്‍ന്ന് ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറി. അഭിനയത്തിൽ ഇല്ലെങ്കിലും നിലവിൽ യുട്യൂബ് ചാനലുമായി സജീവമാണ് നടി. മകന്റെ വിശേഷങ്ങളാണ് ചാനലിലൂടെ താരം എപ്പോഴും പറയാറുളളത്. ഇത് അറിയാൻ പ്രേക്ഷകരും താല്പര്യം കാണിക്കാറുണ്ട്. 

വീട്ടിൽ തന്നെ എപ്പോഴും ആയതിനാൽ അമ്മയ്ക്ക് ഒപ്പം പര്‍ച്ചേഴ്സിന് പോകുന്നതാണ് പുതിയ വീഡിയോ. ഇതിനിടയിൽ ആണ് അനുശ്രീയുടെ മുഖം നോക്കി ഒരാൾ ലക്ഷണം പറഞ്ഞത്. ഇക്കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഒരു സ്‌നേഹ ബന്ധത്തില്‍ അപടകം സംഭവിച്ചു കഴിഞ്ഞു. പണമോ വലിയ ജീവിതമോ പ്രതീക്ഷിച്ച് ഇറങ്ങി പോയതായിരുന്നില്ല. പക്ഷെ അത് വേര്‍പിരിയേണ്ടി വന്നു. രണ്ട് അമ്മമാരുടെ സ്‌നേഹം താങ്കള്‍ അനുഭവിക്കുന്നുണ്ട്. പക്ഷെ അമ്മയെ ഇതുവരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കലാ രംഗത്തേക്ക് ഉടനെ തിരിച്ചു വരും', എന്നൊക്കെയാണ് അനുശ്രീയുടെ കൈ നോക്കി അദ്ദേഹം പറഞ്ഞത്.

അക്ഷയ് കുമാര്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പുള്ളിപ്പുലി ആക്രമണം, സംഭവം ലോക്കേഷന് സമീപം

ഒരു സിനിമ കഥപോലെ ആയിരുന്നു വിഷ്ണുവിന്റെയും അനുവിന്റെയും ജീവിതം. ഇവരുടെ വിവാഹം കഴിഞ്ഞ സമയം എന്റെ മാതാവ് സീരിയൽ ക്യാമറമാൻ ആയിരുന്നു വിഷ്ണു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നതും. വിഷ്ണുവിന്റെ കുടുംബം, ഈ ബന്ധം അംഗീകരിച്ചിരുന്നുവെങ്കിലും, അനുവിന്റെ വീട്ടിൽ എതിർപ്പായിരുന്നു. വിഷ്ണുവിനെ തന്റെ വീട്ടിൽ അംഗീകരിച്ചിട്ടില്ല എന്ന് പലകുറി അനു പറഞ്ഞതുമാണ്. ഉടനെ തന്നെ അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി