മോൺസ്റ്റർ എന്ന സിനിമയാണ് മലയാളത്തിൽ ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്.

ലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ക്ലാസി ലുക്കിലുള്ള ഹണി റോസിനെയാണ് ഫോട്ടോകളിൽ കാണാൻ സാധിക്കുക. ഗ്ലറ്ററിംഗ് ഉള്ള ​ജമ്പ് സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുയത്. 'ഏയ്ഞ്ചൽ റാണി' എന്നാണ് ചിലർ ഹണിയെ വിശേഷിപ്പിച്ചത്. 

View post on Instagram

അതേസമയം, വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. 

View post on Instagram

മോൺസ്റ്റർ എന്ന സിനിമയാണ് മലയാളത്തിൽ ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ലക്കി സിം​ഗ് ആയി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ കട്ടയ്ക്ക് ഒപ്പം നിന്ന ഹണി റോസിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി റോസ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനേത്രിക്ക് പുറമേ ഒരു സംരംഭക കൂടിയാണ് ഹണി റോസ്.

ഷാരൂഖിന്റെ രാജകീയ തിരിച്ചുവരവ്; 1000 കോടിയിലേക്ക് ഇനി ചെറുദൂരം; 'പഠാൻ' ഇതുവരെ നേടിയത്