ഓണ്‍ സ്ക്രീന്‍ പോലെതന്നെ ഓഫ് സ്ക്രീനിലും! പ്രേക്ഷകരെ കൈയ്യിലെടുത്ത് 'ശിവനും' 'അഞ്ജലിയും'

Published : Jan 10, 2021, 06:53 PM IST
ഓണ്‍ സ്ക്രീന്‍ പോലെതന്നെ ഓഫ് സ്ക്രീനിലും! പ്രേക്ഷകരെ കൈയ്യിലെടുത്ത് 'ശിവനും' 'അഞ്ജലിയും'

Synopsis

സ്‌ക്രീനിൽ അത്ര രസത്തിലല്ലെങ്കിലും, അഭിനേതാക്കളായ സജിനും ഗോപികയും നല്ല സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഫുഡ് സ്റ്റെപ്സ് എന്ന പരിപാടി.

സാന്ത്വനം എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ 'അഞ്ജലി'യെയും 'ശിവനെ'യും അറിയാത്ത സീരിയല്‍ പ്രേമികള്‍ ഉണ്ടാവില്ല. സ്‌ക്രീനിൽ അത്ര രസത്തിലല്ലെങ്കിലും, അഭിനേതാക്കളായ സജിനും ഗോപികയും നല്ല സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഫുഡ് സ്റ്റെപ്സ് എന്ന പരിപാടി. 

ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഫുഡ് സ്റ്റെപ്സ്. ഈ പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തി, രുചികരമായ വെജിറ്റബിൾ സ്റ്റിർ ഫ്രൈ തയ്യാറാക്കിയത്. പരമ്പരയിൽ തമ്മിലടിയുടെ രസകരമായ മുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പാചകം.

റീൽ ദമ്പതികളുടെ രസതന്ത്രത്തെ പ്രശംസിക്കുന്ന പ്രതികരണങ്ങളുമായി കമന്റ് ബോക്സിൽ ആരാധകർ എത്തിയിരുന്നു. സാന്ത്വനം ആരാധകർ ഇരുവരുടെയും രസകരമായ വീഡിയോ ഏറെ ആസ്വദിച്ചുവെന്നത് തെളിയിക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ.

ഹൃദ്യമായ കുടുംബാന്തരീക്ഷത്തിൽ കഥപറയുന്ന പരമ്പരയാണ് സാന്ത്വനം. മലയാളി കുടുംബസദസ്സുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പരമ്പര ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകരുടെ പ്രിയതാരം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാന്ത്വന'ത്തിൽ അപ്രതീഷിതമായി അഞ്ജലിയുടെ ഭര്‍ത്താവാകുകയാണ് ഭര്‍തൃസഹോദരനായിരുന്ന 'ശിവന്‍'. ഇരുവരുടെയും രസകരമായ കോമ്പിനേഷന്‍ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക