പുതിയ സന്തോഷം പങ്കുവച്ച് 'സാന്ത്വന'ത്തിലെ സേതു; കൈയടിച്ച് ആരാധകര്‍

Web Desk   | Asianet News
Published : Nov 18, 2021, 06:39 PM IST
പുതിയ സന്തോഷം പങ്കുവച്ച് 'സാന്ത്വന'ത്തിലെ സേതു; കൈയടിച്ച് ആരാധകര്‍

Synopsis

തന്‍റെ ഏറ്റവും പുതിയ ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ച് ബിജേഷ്

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം (Santhwanam). പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമാണ്. പരമ്പരയില്‍ സേതു എന്ന കഥാപാത്രം ആയെത്തുന്നത് തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷാണ് (Bijesh Avanoor). സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന താരമാണ് ബിജേഷ്. എങ്കിലും നിരവധി ആരാധകരും ഫാന്‍ പേജുകളും ബിജേഷിനുണ്ട്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. നാട്ടിന്‍പുറത്തെ ബാര്‍ബറായ ബിജേഷ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസമാണ് തന്‍റെ ഏറ്റവും പുതിയ ഒരു പ്രൊജക്ടിനെപ്പറ്റി താരം പറഞ്ഞത്.

ദേവു എന്ന ഹൃദയഹാരിയായ ഹ്രസ്വചിത്രവുമായി എത്തുകയാണ് ബിജേഷ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ബിജേഷാണ്. എല്ലാവരുടേയും ആശംസയും പ്രാര്‍ത്ഥനയും വേണം എന്നുപറഞ്ഞാണ് ബിജേഷ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. താന്‍ ഇതുവരെയും വളര്‍ന്നത് നിങ്ങളുടെയെല്ലാം അനുഗ്രഹം കൊണ്ടാണെന്നും, അത് മുന്നോട്ടുള്ള യാത്രയില്‍ ഇനിയും ആവശ്യമാണെന്നും ബിജേഷ് പറയുന്നുണ്ട്.

വിനോഷ് നന്മ സംവിധാനം ചെയ്യുന്ന സമകാലിക പ്രസക്തിയുള്ള ഹ്രസ്വ ചിത്രമാണ് ദേവു. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് കിട്ടിയത്. ബിജേഷ് പങ്കുവച്ച ചിത്രത്തിന്‍റെ പോസ്റ്റര്‍ നിരവധി ആളുകളാണ് പങ്കുവച്ചത്. ചിത്രം പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും, പോസ്റ്റര്‍ കണ്ടപ്പോള്‍ത്തന്നെ സംഗതി ഉഷാറാണന്ന് തോന്നി എന്നെല്ലാമാണ് ആളുകള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളില്‍ പലപ്പോഴും അഭിനയിച്ചിട്ടുള്ള ബിജേഷ് പറയുന്നത്, കുറച്ച് കാലത്തിനുശേഷം ഹൃദയത്തില്‍ തട്ടി ചെയ്ത ഒരു കൊച്ചുചിത്രം എന്നാണ്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത