Santhwanam : ശിവേട്ടന്റെ വിവാഹവാര്‍ഷികം ആഘോഷിച്ച് 'സാന്ത്വനം' കുടുംബം

Web Desk   | Asianet News
Published : Dec 11, 2021, 10:42 PM IST
Santhwanam : ശിവേട്ടന്റെ വിവാഹവാര്‍ഷികം ആഘോഷിച്ച് 'സാന്ത്വനം' കുടുംബം

Synopsis

സാന്ത്വനം പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സജിൻറെ വിവാഹവാർഷിക ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 

ഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റിമേക്കായ സാന്ത്വനം ഏഴോളം ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായി മുന്നോട്ടുപോകുന്നതാണ്. എല്ലാ ഭാഷകളിലും ശിവാഞ്ജലി എന്ന ജോഡികള്‍ തന്നെയാണ്  പ്രധാന ആകര്‍ഷണം. മലയാളത്തില്‍ ശിവനും അഞ്ജലിയുമായെത്തുന്നത് സജിനും ഗോപികയുമാണ്. പ്ലസ്ടു എന്ന ചിത്രത്തിലൂടെ മലയാളസ്‌ക്രീനിലേക്കെത്തിയ സജിന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത് സാന്ത്വനത്തിലെ ശിവേട്ടനായാണ്. ശിവാഞ്ജലി എന്ന ജോഡിയെ ഹൃദയത്തിലേറ്റിയ മലയാളികള്‍ സോഷ്യല്‍മീഡിയയിലും വന്‍ വരവേല്‍പ്പാണ് ഇരുവര്‍ക്കും കൊടുക്കുന്നത്. ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളിക്ക് പരിചിതയായ ഷഫ്‌നയാണ് സ്‌ക്രീനില്‍ ശിവനായി വിലസുന്ന സജിന്റെ ഭാര്യ.

റിയല്‍ ലൈഫിലെ ശിവാഞ്ജലിയുടെ വിവാഹവാര്‍ഷികം സാന്ത്വനം കുടുംബം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് ഗോപിക അനിലാണ്. 'ഇറ്റ്‌സ് ഓള്‍ എബൗട്ട് യെസ്റ്റര്‍ഡോ നൈറ്റ്' എന്ന ക്യാപ്ഷനോടെയാണ് വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഗോപിക പങ്കുവച്ചത്. പരമ്പരയില്‍ ശിവന്റെ മൂത്ത ഏട്ടനായ ബാലേട്ടനായെത്തുന്ന രാജീവ് പരമേശ്വര്‍, മറ്റൊരു ഏട്ടന്റെ ഭാര്യയായ അപ്പുവായെത്തുന്ന രക്ഷാരാജ് തുടങ്ങിയവരെയെല്ലാം ചിത്രങ്ങളില്‍ കാണാം. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഇരുവര്‍ക്കും സോഷ്യല്‍മീഡിയയും ഒന്നിച്ച് ആശംസകളുമായെത്തിയിരുന്നു.

''എന്റെ പ്രിയപ്പെട്ട ചേച്ചി, ഏട്ടാ.. എനിക്കറിയാവുന്നതില്‍ മനോഹരമായ ദമ്പതികളാണ് നിങ്ങള്‍ ഇനിയുമൊരുപാടുകാലം ഒന്നിച്ച് നില്‍ക്കാന്‍ ഭാഗ്യമുണ്ടാകട്ടെ. എട്ട് വര്‍ഷത്തെ സന്തോഷം, വഴക്കുകള്‍, സ്‌നേഹം, വിശ്വാസം, ബഹുമാനം. എല്ലാം ഇനിയും എക്കാലവും ഉണ്ടാകട്ടെ.'' എന്ന് പറഞ്ഞുകൊണ്ട് വലിയൊരു കുറിപ്പും ഇരുവരുമൊന്നിച്ചുള്ള മനോഹരങ്ങളായ സെല്‍ഫിക്കൊപ്പം ഗോപിക പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക