'മിസ്സിൽ നിന്നും മിസിസിലേക്ക് ദിവസങ്ങൾ മാത്രം'; ബ്രൈഡ് ടു ബി ആഘോഷമാക്കി ഗോപിക അനിൽ

Published : Jan 25, 2024, 06:45 PM IST
'മിസ്സിൽ നിന്നും മിസിസിലേക്ക് ദിവസങ്ങൾ മാത്രം'; ബ്രൈഡ് ടു ബി ആഘോഷമാക്കി ഗോപിക അനിൽ

Synopsis

2023ൽ ഇത്രയും വലിയ സർപ്രൈസ് വേറെ കിട്ടിയിട്ടില്ലെന്നാണ് പ്രേക്ഷകർ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ കണ്ട് കുറിച്ചത്.

ലയാളം അടക്കമുള്ള സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. വളരെ അപ്രതീക്ഷിതമായാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുെവെന്നുള്ള വാർത്ത പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം.

കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതി വെളിപ്പെടുത്തിയിരുന്നു. 28 ജനുവരി 2024നാണ് വിവാഹം കെങ്കേമമായി നടക്കുക. ഇപ്പോഴിതാ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ​ഗോപിക അനിൽ. ​ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബാ​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ​ഗോപികയുടെ വേഷം.

'മൈ ​ഗേൾ...എക്കാലത്തെയും സുന്ദരിയായ വധു..കൗണ്ട്ഡൗൺ ഔദ്യോഗികമായി' എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കിട്ട് കീർത്തന അനിൽ കുറിച്ചത്. നിരവധി പേരാണ് ​ഗോപികയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. സോഷ്യൽമീഡിയ വഴി ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ ഒന്നാകാൻ പോവുകയാണെന്ന വിവരം ആരാധകരും അറിഞ്ഞത്. 2023ൽ ഇത്രയും വലിയ സർപ്രൈസ് വേറെ കിട്ടിയിട്ടില്ലെന്നാണ് പ്രേക്ഷകർ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ കണ്ട് കുറിച്ചത്.

'കൈതി 2'വിന് മുൻപ് മിസ്റ്ററി ഹൊറർ ത്രില്ലർ; ഓട്ടിസം ബാധിച്ച കഥാപാത്രമാകാൻ നരേൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക